അക്കിത്തം സഹജീവികളുടേയും പ്രകൃതിയുടേയും വേദനകള്‍ തൊട്ടറിഞ്ഞ കവി : കേളി

ജയന്‍ കൊടുങ്ങല്ലൂര്‍
Monday, December 2, 2019

റിയാദ് :  ജ്ഞാനപീഠം അവാര്‍ഡ് നേടിയ കവി അക്കിത്തത്തെ കേളി കലാസാംസ്കാ രിക വേദി അഭിനന്ദിച്ചു. മനുഷ്യന്റെ സമൂര്‍ത്തമായ ജീവിതാനുഭവങ്ങളെ കാവ്യാത്മ കമായി അടയാളപ്പെടുത്തുന്നതാണ് അക്കിത്തത്തിന്‍റെ  രചനകള്‍. രാജ്യഭൂപടത്തില്‍ ഒരു പൊട്ടു പോലെ കിടക്കുന്ന മലയാളക്കരയിലേക്ക് ആറാം തവണയും ജ്ഞാനപീഠം അവാര്‍ഡ്  എത്തുമ്പോള്‍  കൈരളിയെ സ്നേഹിക്കുന്ന ലോകമെങ്ങുമുള്ള മലയാളിക ളോടൊപ്പം കേളിയും ആ സന്തോഷത്തില്‍ പങ്കുചേരുകയാണ്.

പാരമ്പര്യത്തിനും ആധുനികതക്കും ഇടയിലെ ശക്തമായ കണ്ണിയായി നിന്നു കൊണ്ട് സര്‍ഗ്ഗസംഭാവനകള്‍ നടത്തിയ കാവ്യ വ്യക്തിത്വമാണ് അക്കിത്തം. മനുഷ്യ ദുരിതങ്ങള്‍ മാത്രമല്ല പ്രകൃതിക്ക് മേലുള്ള മനുഷ്യന്‍റെ അനിയന്ത്രിതമായ കടന്നുകയറ്റങ്ങളില്‍ വേദനിക്കുകയും ശക്തിയായി പ്രതികരിക്കുകയും ചെയ്ത മഹാകവി അക്കിത്തത്തിന് ലഭിച്ച ജ്ഞാനപീഠം മലയാള ഭാഷയ്ക്കുള്ള അംഗീകാരത്തോടൊപ്പം ഓരോ മലയാളി യുടേയും അഭിമാന നിമിഷം കൂടിയാണെന്ന് കേളിയുടെ സാംസ്കാരിക വിഭാഗം ഇറക്കിയ അഭിനന്ദനക്കുറിപ്പില്‍ പറഞ്ഞു.

×