ടോക്കിയോ: യുഎഇയുടെ ആദ്യ ചൊവ്വാഗവേഷണ പേടകം (ഹോപ് മാര്‍സ് മിഷന്‍) കുതിച്ചുയര്‍ന്നു. അല്പസമയം മുമ്പ് ജപ്പാനിലെ തനെഗഷിമ ബഹിരാകാശ് കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം വിജയകരമായി നടന്നത്. 'അല്‍ അമല്‍' എന്നാണ് ദൗത്യത്തിന് പേരിട്ടിരിക്കുന്നത്.
ഇനിയുള്ള ഒരു മാസം മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററിലെ ശാസ്ത്രജ്ഞര്‍ മുഴുവന്‍ നേരം ഉപഗ്രഹത്തെ നിരീക്ഷിക്കും.