ചേർത്ത് നിർത്താം ബന്ധങ്ങളെ, ഉണർന്നിരിക്കാം ഭീകരതക്കെതിരെ ഫോക്കസ് സെമിനാര്‍

New Update

അൽ ഖോബാർ: ലോക ഭീകര വിരുദ്ധ ദിനത്തിന്റെ ഭാഗമായി ഫോക്കസ് സൗദി അൽ ഖോബാർ ചാപ്റ്റർ ചേർത്ത് നിർത്താം ബന്ധങ്ങളെ, ഉണർന്നിരിക്കാം ഭീകരതക്കെതിരെ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. അപ്സര ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴ വിഷയമവതരിപ്പിച്ച് കൊണ്ട് സംസാരിച്ചു.

Advertisment

publive-image

ലോകത്ത് നില നിൽക്കുന്ന ഒരു തത്വ സംഹിതയുടേയും മത അധ്യാപനങ്ങളുടേയും പിന്തു ണ ഇല്ലാത്ത പ്രവർത്തനങ്ങളാണ് ഭീകരതയും തീവ്രവാദവുമെന്നു അദ്ദേഹം പറഞ്ഞു. ക്ഷമ കൈമുതലാക്കി ജനാധിപത്യ രീതിയിലുള്ള ഇടപെടലുകൾ കൊണ്ടായിരിക്കണം വിയോജിപ്പുകളുടെയും പ്രതികരണങ്ങളുടേയും രീതി എന്ന് കൂടി അദ്ദേഹം കൂട്ടി ചേർത്തു.

അതേ സമയം വ്യാജ ഏറ്റുമുട്ടലുകൾ സൃഷ്ടിക്കുകയും നിരപരാധികളെ സമ്മർദങ്ങളിൽ അകപ്പെടുത്തി കുറ്റവാളികളാക്കി ചിത്രീകരിക്കുവാനും താൽപര കക്ഷികൾ നടത്തുന്ന കുൽസിത പ്രവർത്തനങ്ങൾക്കെതിരെ നിഷ്പക്ഷ മാധ്യമ ലോകവും ജനാധിപത്യ വിശ്വാ സികളും തികഞ്ഞ ശ്രദ്ധയിലായിരിക്കണമെന്നു സെമിനാർ ആവശ്യപ്പെട്ടു.

ന്യൂസിലാൻന്റിലും ശ്രീലങ്കയിലും നടന്ന ആക്രമണങ്ങളെ യോഗം ശക്തമായി അപല പിച്ചു. ഷകീബ്‌ ഖുർആനിൽ നിന്ന് പാരായണം നിർവഹിച്ചു കൊണ്ട് യോഗം ആരംഭിച്ചു. ചാപ്റ്റർ സി ഒ ഒ റിനീഷ് അഹമ്മദ് സ്വാഗതം പറഞ്ഞും. സി ഇ ഒ അസറുദ്ധീൻ അധ്യക്ഷ നായിരുന്നു. ഇവെന്റ്‌സ് മാനേജർ റിയാസ് ബാബു നന്ദി പ്രസംഗം നിർവഹിച്ചു. മേഖല യിലെ വിവിധ സംഘടനാ പ്രതിനിധികളും സാമൂഹ്യ പ്രവർത്തകരും പങ്കെടുത്ത യോഗം ഇഫ്താറോട് കൂടി സമാപിച്ചു.

Advertisment