New Update
/sathyam/media/post_attachments/DboBFkU9r0h9BzpIquXc.jpg)
കുവൈറ്റ് സിറ്റി : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ (അജപാക് ) മുൻ ചെയർപേഴ്സൺ സുചിത്ര സജിയുടെ മകളും മികച്ച നർത്തകിയുമായ ശ്വേതാ സജി ഉന്നത വിദ്യാഭ്യാസത്തിനായി നാട്ടിലേക്കു പോകുന്ന അവസരത്തിൽ കലാ രംഗത്ത് സംഘടനക്ക് നൽകിയ വിലപ്പെട്ട സംഭാവനകളെ മാനിച്ചു ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്റെ മൊമെന്റോ പ്രസിഡണ്ട് രാജീവ് നടുവിലേമുറി, രക്ഷാധികാരി ബാബു പനമ്പള്ളി ,ജനറൽ കോഓർഡിനേറ്റർ ബിനോയ് ചന്ദ്രനും ചേർന്ന് ശ്വേതാ സജിക്ക് നൽകി.
Advertisment
കലാരംഗത്തും തുടർ വിദ്യാഭ്യാസ രംഗത്തും ഉന്നതങ്ങളിൽ എത്തട്ടെ എന്ന് അസോസിയേഷൻ ഭാരവാഹികൾ ആശംസിച്ചു. വൈസ് പ്രസിഡണ്ട് മാത്യു ചെന്നിത്തല, ട്രഷറർ കുര്യൻ തോമസ് , സെക്രട്ടറി അബ്ദുൽ റഹിം പുഞ്ചിരി എക്സിക്യൂട്ടീവ് അംഗങ്ങളായ സുമേഷ് കൃഷ്ണൻ, സുചിത്ര സജി എന്നിവർ സന്നിഹിതരായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us