നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

publive-image

Advertisment

ആലപ്പുഴ : പൂച്ചാക്കലിൽ നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ചു യുവാവ് മരിച്ചു. തൈക്കാട്ടുശേരി പഞ്ചായത്ത് 9-ാം വാർഡ് പൊൻ വയലിൽ കമലാസനന്റെ മകൻ അനന്തകൃഷ്ണൻ (23) ആണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന കടക്കരപ്പള്ളി അമ്പിളി നിലയത്തിൽ ഉണ്ണികൃഷ്ണൻ (21) പരുക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രിയോടെ ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് തൈക്കാട്ടുശേരി ചീരാത്തു കാടിനു സമീപം മരത്തിലിടിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ഇരുവരെയും തുറവൂർ താലുക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അനന്തകൃഷ്ണന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പരുക്കു ഗുരുതരമായതിനാൽ ഉണ്ണികൃഷ്ണനെ ആലപ്പുഴ മെഡിക്കൽ കോളജിലേക്കു മാറ്റി. അനന്തകൃഷ്ണന്റെ മാതാവ്: ഇന്ദിര. സഹോദരി അഞ്ജന.

Advertisment