ആലപ്പുഴയിൽ മൂര്‍ഖന്‍ പാമ്പുകളെ പേടിച്ച്‌ പുറത്തിറങ്ങാന്‍ ഭയന്ന് ഒരു ​​ഗ്രാമം

New Update

ആലപ്പുഴ: മൂര്‍ഖന്‍ പാമ്പുകളെ പേടിച്ച്‌ പുറത്തിറങ്ങാന്‍ ഭയക്കുകയാണ് ഒരു ഗ്രാമം. ചേര്‍ത്തല പട്ടണക്കാട് കോനാട്ടുശേരി തെക്ക് കാളിവീട് കോളനിയില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ ഒരു കരിമൂര്‍ഖന്‍ ഉള്‍പ്പെടെ 5 മൂര്‍ഖന്‍ പാമ്പുകളെയാണ് പിടികൂടിയത്.

Advertisment

publive-image

പട്ടണക്കാട് പഞ്ചായത്ത് 15-ാം വാര്‍ഡിലാണ് കോളനി. 21 വീടുകളാണ് കോളനിയിലുള്ളത്. പാമ്പ് ശല്യം സംബന്ധിച്ചു പരാതി പറഞ്ഞിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്ന് കോളനി നിവാസികള്‍ പറയുന്നു.

പാമ്പിനെ പിടിക്കാന്‍ വീടുകള്‍ക്കു ചുറ്റിനും വല വിരിച്ച്‌ പ്രതിരോധം തീര്‍ത്തിരിക്കുകയാണ് കോളനി നിവാസികള്‍. കുട്ടികള്‍ അടക്കം ഭീതിയിലാണ്. കോളനിക്കു ചുറ്റും പുല്ലുകള്‍ വളര്‍ന്നു കാടായി മാറിയതും തോടുകളില്‍ മാലിന്യം നിറയുന്നതുമാണ് പാമ്പ് ശല്യത്തിനു കാരണമെന്നു കോളനി നിവാസികള്‍ പറയുന്നു. വഴി വിളക്കുകള്‍ ഉണ്ടെങ്കിലും തെളിയാത്തത് അപകടസാധ്യത കൂട്ടുന്നതായും നാട്ടുകാര്‍ പരാതിപ്പെടുന്നു.

Advertisment