ആലപ്പുഴ : ഇഫ്താർ സംഗമം ആലപ്പുഴ റിക്രിയെഷൻ ഗ്രൗണ്ട് കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന മോർണിംഗ് കൗൺറ്റി ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൗരപ്രമുകരെയും സാംസ്‌കാരിക നേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് ഇഫ്താർ സംഗമം നടന്നു.
/sathyam/media/post_attachments/em9TLSHdAFaF6Lwm7b2U.jpg)
ഈസ്റ്റ് വെനീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ക്ലബ് രക്ഷധികാരി വി ജി വിഷ്ണു അധ്യക്ഷത വഹിച്ചു ലജനത്തുൽ മുഹമ്മദിയ പ്രസിഡണ്ട് എ.എം നസീർ സംഗമം ഉത്ഘാടനം ചെയ്തു.മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാനവാസ് റമളാൻ സന്ദേശം നൽകി ക്ലബ് പ്രസിഡന്റ് റഫീഖ് പുത്തൻപള്ളി സെക്രട്ടറി ജോബി ട്രഷറർ സജിത്ത് എന്നിവർ പ്രസഗിച്ചു ഷഫീക് രാജ, അനീഷ് മീസ, സുഫിയൻ, സുധീർ, സജീർ,അഫ്സൽ, ഷമീർ, ബിജു, തുടങ്ങിയവർ പങ്കെടുത്തു ഷംനാസ് നന്ദി പറഞ്ഞു