ജിദ്ദ: നാല് പതിറ്റാണ്ടു കാലം ജിദ്ദയിലെ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിലെ നിറ സാന്നിധ്യമായിരുന്ന അലവി ആറുവീട്ടിലിന്റെ വിയോഗം ജിദ്ദയിലെ മലയാളി സമൂഹത്തിൽ സൃഷ്ടിച്ചത് കനത്ത മൂകത. പരേതനെ അനുസ്മരിക്കാനായി ജിദ്ദയിൽ ചേർന്ന അനുശോചന സൂം സംഗമം വ്യക്തി തലത്തിലും സമൂഹ തലത്തിലും അദ്ദേഹത്തിന്റെ മഹിത മുദ്രകളുടെ നഷ്ടബോധ ത്തോടെയുള്ള അനുസ്മരണമായി. പ്രവാസ ജീവിതത്തിലൂടെ സഹാനുഭൂതി, സ്നേഹം, പരസ ഹായം , ജീവ കാരുണ്യം തുടങ്ങിയവ സഹജീവികൾക്ക് പകർന്ന് കൊടുത്ത വ്യക്തിത്വത്തിനുടമ യാണെന്നും ഓ ഐ സി സി ജിദ്ദാ റീജ്യണൽ കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗത്തിലെ പ്രാസംഗികർ അഭിപ്രായപ്പെട്ടു
സംഘടനാ തലത്തിൽ വിവിധ മേഖലകളിൽ പ്രവർത്തിച്ചു കഴിവ് തെളിയിച്ച അലവി ആറുവീട്ടിൽ ഒരു ഉന്നത സ്ഥാനങ്ങളിലേക്കും താല്പര്യം പ്രകടിപ്പിക്കാതെ സ്വയം സേവന തല്പരനായി പ്രവർത്തിച്ചു കാണിക്കുന്ന പ്രകൃതക്കാരനായിരുന്നു . കൂടെ ജോലി ചെയ്യുന്നവരെ അധ്യാപന ശൈലിയിലൂടെ മുഴുവൻ കാര്യങ്ങളും പഠിപ്പിച്ചു കൊടുക്കുന്ന രീതിയാണ് അലവി തുടർന്ന് പോന്നിരുന്നത്. പരമാവധി മലയാളികളെ ട്രാവൽ ഫീൽഡിലേക്ക് ആകർഷിക്കാനും അവർക്ക് ജോലി സാധ്യതകൾ ലഭ്യമാക്കാനും ശ്രമം നടത്തിയിരുന്നുവെന്ന് പ്രാസംഗികർ അഭിപ്രായപ്പെട്ടു.
ജീവ കാരുണ്യ മേഖലയിൽ ഒരാളെയും അറിയിക്കാതെ പേരെടുക്കാൻ തയ്യാറാവാതെ ഒട്ടനവധി സഹായങ്ങൾ ചെയ്തു വരുന്നുണ്ടായിരുന്നു അലവിയെന്നു ഏറ്റവും കൂടുതൽ അടുത്ത് പ്രവർത്തിച്ചവർ അഭിപ്രായപ്പെട്ടു.
സത്യന്ധതയുടെയും അഭിപ്രായ സമന്വയത്തിന്റെയും ആൾരൂപമായിരുന്ന അലവി ഏത് കാര്യത്തിലും വ്യക്തമായ നിലപാടുകളും കാഴ്ചപാടുകളും ഉണ്ടായിരുന്നെന്നും അഭിപ്രായ പ്പെട്ടു. ഇന്നെത്തി നിന്ന പദവി കഠിനമായ പ്രയത്നത്തിലൂടെ നേടിയെടുത്തതാണെന്നും ലക്ഷ്യത്തിലെത്താൻ ഒരു കുറുക്ക് വഴികളും നോക്കാതെ നേർവഴി മാത്രം തേടുന്ന സഹൃദയനായിരുന്നു അലവിയെന്ന് അഭിപ്രായപ്പെട്ടു.
യോഗത്തിൽ ഓ ഐ സി സി ആക്ടിംഗ് പ്രസിഡണ്ട് സാക്കിർ ഹുസൈൻ എടവണ്ണ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് കെ ടി എ മുനീർ മുഖ്യ പ്രഭാഷണം നടത്തി . പാപ്പറ്റ കുഞ്ഞി മുഹമ്മദ്, അബ്ദുൽ സലാം കെ പി, കുഞ്ഞാലി ഹാജി, അബ്ദുൽ റഹ്‌മാൻ ഫായിദ, വി പി മുഹമ്മദലി ( ജെ എൻ എച്ച്) , അബ്ദുൽ മജീദ് നഹ, മുഹമ്മദ് നജീബ് എന്ന ബേബി , കെ പി എം സക്കീർ , റോയ് മാത്യു, മുഹമ്മദ് നിസാർ, അലി തേക്കുതോട്, ഹിഫ്‌സു റഹ്‌മാൻ, സലാഹ് കാരാടൻ , മുഹമ്മദലി അസ്‌കർ, മാമദു പൊന്നാനി, ശ്രീജിത്ത് കണ്ണൂർ, പി വി മുഹമ്മദ് അശ്റഫ് , സമദ് കിണാശ്ശേരി, തോമസ് വൈദ്യൻ, മുജീബ് മൂത്തേടം, നാസർ കോഴിത്തോടി, ഷിബു കൂരി, യൂനുസ് കാട്ടൂർ, മുഹമ്മദ് ജമാൽ, ഉസ്മാൻ കുണ്ടുകാവിൽ എന്നിവർ പ്രസംഗിച്ചു. കൂടാതെ മക്കളായ യാസിൻ അലവി, മറിയം അലവി എന്നിവരും പിതാവിന്റെ ഓർമ്മകൾ പങ്ക് വെച്ചു . ജനറൽ സിക്രട്ടറി നൗഷാദ് അടൂർ സ്വാഗതം പറഞ്ഞു