അല്‍കോബാര്‍:കോവിഡ് 19 മഹാമാരിയില്‍ മാര്‍ച്ച് രണ്ടാം വാരം മുതല്‍ അല്‍കോബാര്‍ കെഎംസിസി കേന്ദ്രകമ്മിറ്റി നടത്തിവന്ന ഭക്ഷ്യ മരുന്ന് വിതരണം ഉള്‍പ്പെടെയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സഹകാരികളായ റീട്ടെയില്‍ വ്യാപാര സ്ഥാപനങ്ങളെ അല്‍കോബാര്‍ കെഎംസിസി കേന്ദ്രകമ്മിറ്റി ആദരിച്ചു.
/sathyam/media/post_attachments/gRjgPL4s7PUIX5pMsMyP.jpg)
മുന്‍ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയ അനുസ്മരണ പരിപാടികളോട നുബന്ധിച്ച് നടത്തിയ ചടങ്ങില്‍ അബ്ദുല്‍ ബഷീര്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, സഹദ് നീലിയത്ത്, നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ്, അബ്ദുസ്സലാം ഹാജി കുറ്റിക്കാട്ടൂര്‍ കബായാന്‍ ഗ്രൂപ്പ് എന്നിവര്‍ അല്‍കോബാര്‍ കെഎംസിസി യുടെ സ്‌നേഹോപഹാരം കിഴക്കന്‍ പ്രവിശ്യാ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂരില്‍ നിന്നും ഏറ്റുവാങ്ങി.
സൗദി അറേബ്യയില്‍ കൊവിഡ് പ്രതിസന്ധി ആദ്യം തന്നെ നേരിട്ട് അല്‍കോബാറിലും പരിസരപ്രദേശങ്ങളിലും ലോക് ഡൗണ്‍ കാലത്ത് ഭക്ഷ്യവിതരണം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന വരി ലേക്ക് എത്തിക്കാന്‍ മുന്നിട്ടിറങ്ങിയ അല്‍കോബാര്‍ കെഎംസിസി പ്രവര്‍ത്തകര്‍ മാതൃകാപരമായിരുന്നു വെന്ന് ഉപഹാരം സ്വീകരിച്ചുകൊണ്ട് അബ്ദുല്‍ ബഷീര്‍ , സഹദ് നിലിയത്ത്
എന്നിവര്‍ പറഞ്ഞു.
സിദ്ദീഖ് പാണ്ടികശാല അധ്യക്ഷതവഹിച്ച ചടങ്ങില്‍ ആലിക്കുട്ടി ഒളവട്ടൂര്‍, സുബൈര്‍ ഉദിനൂര്‍, സാജിദ് ആറാട്ടുപുഴ, മുജീബ് കളത്തില്‍, സുലൈമാന്‍ കൂലേരി, ഖാദി മുഹമ്മദ്, മുസ്തഫ കമാല്‍, അബ്ദുല്‍ മജീദ് കൊടുവള്ളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി സിറാജ് ആലുവ സ്വാഗതവും നജീബ് ചീക്കിലോട് നന്ദിയും പറഞ്ഞു. ഇഖ്ബാല്‍ ആനമങ്ങാട്, ഫൈസല്‍ കൊടുമ, ഹബീബ് പൊയില്‍ തൊടി, ആസിഫ് മേലങ്ങാടി, മൊയ്തുണ്ണി പാലപ്പെട്ടി, ജുനൈദ് കാഞ്ഞങ്ങാട് , അബ്ദുല്‍ നാസര്‍ ദാരിമി, അന്‍വര്‍ ശാഫി വളാഞ്ചേരി, ലുബൈദ് ഒളവണ്ണ എന്നിവര്‍ നേതൃത്വം നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us