അള്‍ഡിമര്‍ - ഫ്‌ളോറിഡയില്‍ കോവിഡ് 19 മൂലം മരിക്കുന്ന നാലാമത്തെ ഷെരീഫ്

New Update

ഫ്ളോറിഡ :- ബ്രൊവാർഡ് ഷെറീഫ് ഓഫീസിലെ ലഫ്റ്റനന്റ് അൾഡിമർ അൽ റൺജിറഫൊ (47) കോവിഡ് 19 നെ തുടർന്ന് ആഗസ്റ്റ് 16 ഞായറാഴ്ച അന്തരിച്ചു. ജൂലായ് 27-നാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Advertisment

publive-image
ബ്രൊവാർഡ് ഷെറിഫ് ഓഫീസിലെ 5688 ജീവനക്കാർ കോവിഡ് 19 മൂലം മരിക്കുന്ന നാലാമത്തെ ഓഫീസറാണ് അൾഡിമർ .2000-ത്തിൽ ബ്രൊവാർഡ് ഷെറീഫ് ഓഫീസിൽ ജോലിയിൽ പ്രവേശിച്ച അൾഡിമറിന് 2019 - ണ് ലഫ്റ്റനന്റായി പ്രമോഷൻ ലഭിച്ചത്. യൂത്ത് ആന്റ് മൈനർ ഹുഡ് സർവീസ് ബ്യൂറോ ചുമതല നിർവഹിച്ചു വരികയായിരുന്നു.

ഷെറീഫ് ഓഫീസിലെ 5688 പേരിൽ 498 പേർക്ക് കൊറോണ വൈറസ് പോസിറ്റിവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. 362 പേരുടെ പരിശോധനാ ഫലം പിന്നീട് നെഗറ്റീവ് ആണെന്നു കണ്ടെത്തിയതിനെ തുടർന്ന് ഇവർ ജോലിയിൽ പ്രവേശിച്ചു. 136 പേർ ഇപ്പോഴും അവധിയിലാണ്.

ഏപ്രിൽ മാസം ഇതേ ഓഫീസിലെ ഡപ്യൂട്ടി ഷാനൻ ബനറ്റ് (39)കോവിഡ് 19 മൂലം മരണമടഞ്ഞിരുന്നു. ഫ്ളോറിഡ സംസ്ഥാനത്തെ സർവീസിലുള്ള പോലീസ് ഓഫീസർമാരിൽ കോവി ഡ് 19 മൂലം മരിച്ച ആദ്യ ഓഫീസറായിരുന്ന ഷാനൻ.അൾഡിമറിന്റെ ആകസ്മിക വിയോഗത്തിൽ സഹപ്രവർത്തകർ ദു:ഖിതരാണെന്ന് ഷെറീഫ് ടോണി പറഞ്ഞു.

ALDIMER
Advertisment