നവയുഗം അൽഹസ്സ മേഖല കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം

New Update

അൽ ഹസ്സ: നവയുഗം സാംസ്ക്കാരികവേദി അൽഹസ്സ മേഖല കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. മസ്രോയിയയിൽ വെച്ച് നടന്ന മേഖല കൺവെൻഷനിൽ വെച്ചാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്.

Advertisment

publive-image

നവയുഗം അൽഹസ്സ മേഖല ഭാരവാഹികൾ(ഇടത്തു നിന്നും) സുശീൽ കുമാർ (രക്ഷാധികാരി) , ജയകുമാർ (ട്രെഷറർ) , ഇ.എസ്.റഹീം (സെക്രട്ടറി) , ഉണ്ണി മാധവം (പ്രസിഡന്റ്)

മേഖലാ പ്രസിസന്റ് സുശീൽ കുമാർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷൻ നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ ഉത്‌ഘാടനം ചെയ്തു. നവയുഗം പ്രവാസി പുനഃരധിവാസ പദ്ധതിയായ കരോള കമ്പനിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.മേഖല സെക്രട്ടറിമാരായ ഇ.എസ്.റഹീം സംഘടന റിപ്പോർട്ടും,  ഉണ്ണി മാധവം പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.

publive-image

നവയുഗം കേന്ദ്രരക്ഷാധികാരി ഷാജി മതിലകം, കേന്ദ്ര ഉപദേശകസമിതി ചെയർമാൻ ജമാൽ വില്യാപ്പള്ളി, കേന്ദ്ര ട്രെഷറർ സാജൻ കണിയാപുരം എന്നിവർ ആശംസ പ്രസംഗം നടത്തി. 21 അംഗ മേഖല മേഖല എക്സിക്യൂട്ടീവ് കമ്മിറ്റിയെ കൺവെൻഷൻ തെരെഞ്ഞെ ടുത്തു. തുടർന്ന് കൂടിയ മേഖല കമ്മിറ്റി പുതിയ മേഖല ഭാരവാഹികളായി സുശീൽ കുമാർ (രക്ഷാധികാരി), ഉണ്ണി മാധവം (പ്രസിഡന്റ്), മുഹമ്മദാലി (വൈസ് പ്രസിഡന്റ്), ഇ.എസ്.റഹീം തൊളിക്കോട് (സെക്രട്ടറി), രതീഷ് രാമചന്ദ്രൻ (ജോയിന്റ് സെക്രട്ടറി), ജയകുമാർ (ട്രെഷറർ), അബ്ദുൾ ലത്തീഫ് മൈനാഗപ്പള്ളി (ജീവകാരുണ്യ വിഭാഗം കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.

publive-image

Advertisment