New Update
/sathyam/media/post_attachments/4bUvgjouNve9N4g0XAYs.jpg)
കുവൈത്ത്: 2021ൽ പത്മശ്രീ നേടിയ പ്രശസ്തനായ സമുദ്രഗവേഷകൻ അലി മണിക്​ഫാനുമായി ഇന്ത്യൻ ഇസ്ലാഹി സെൻറർ കുവൈത്ത്, ഓപൺ ഡിസ്കഷൻ സംഘടിപ്പിക്കുന്നു. സമുദ്ര ഗവേഷകൻ, കൃഷി ശാസ്ത്രജ്ഞൻ, ബഹുഭാഷാ പണ്ഡിതൻ, ഗോള ശാസ്ത്രജ്ഞൻ, കപ്പൽ നിർമ്മാതാവ്, പരിസ്ഥിതി പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായ അലി മണിക്​ഫാനുമായി സമുദ്രാന്തർ ലോകത്തെ വിശേഷണങ്ങളുമായി നടത്തുന്ന പരിപാടി വ്യാഴാഴ്ച വൈകുന്നേരം 7.30 ന് നടക്കും.
Advertisment
സംഗമം ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര പ്രസിഡൻറ് സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ ഉദ്ഘാടനം ചെയ്യും. സൂം (ZOOM) മുഖേനയായിരിക്കും പരിപാടി. ഐ.ഡി. (ID: 2171313277, പാസ് വേർഡ്. 12345).
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 97238148, 55666152
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us