അലി സെയ്ദി നിയുക്ത പ്രസിഡന്‍റിന്‍റെ ഡപ്യൂട്ടി നാഷണല്‍ ക്ലൈമറ്റ് അഡ്വൈസര്‍

New Update

publive-image

വാഷിംഗ്ടണ്‍ ഡിസി: പാക്കിസ്ഥാനി അമേരിക്കന്‍ അലി സെയ്ദിയെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ ഡപ്യൂട്ടി നാഷണല്‍ ക്ലൈമറ്റ് അഡ്വൈസറായി നാമനിര്‍ദേശം ചെയ്തു. ബൈഡന്‍ ടീമില്‍ ഉയര്‍ന്ന തസ്തികയില്‍ നിയമിക്കപ്പെടുന്ന ആദ്യ പാക്കിസ്ഥാനി അമേരിക്കനാണ് അലി.

Advertisment

1993-ല്‍ അഞ്ചുവയസുള്ളപ്പോള്‍ മാതാപിതാക്കളോടൊപ്പം പാക്കിസ്ഥാനില്‍ നിന്നും പെന്‍സില്‍വാനിയയിലെ എഡിന്‍ബറോയിലെത്തിയതാണ് അലി. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റി ലോ സെന്ററില്‍ നിന്നും നിയമ ബിരുദവും കരസ്ഥമാക്കി.

ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കുമോയുടെ കീഴില്‍ എനര്‍ജി ആന്‍ഡ് എന്‍വയണ്‍മെന്റ് ഡപ്യൂട്ടി സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചുവരുകയാണ് അലി. മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ബജറ്റ് ആന്‍ഡ് മാനേജ്‌മെന്റ് ഓഫീസിലും അലി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഗവണ്‍മെന്‍റിന്‍റെ ഭാഗത്തുനിന്നും പൂര്‍ണമായ സഹകരണം ആവശ്യമാണെന്ന് പുതിയ നിയമനത്തില്‍ നന്ദി അറിയിച്ചുകൊണ്ടുള്ള ട്വിറ്റര്‍ സന്ദേശത്തില്‍ അലി ചൂണ്ടിക്കാട്ടി.

നിയുക്ത പ്രസിഡന്റ് ബൈഡന്‍ ഏല്‍പിച്ച ഉത്തരവാദിത്വം നിറവേറ്റുന്നതിന് പ്രതിജ്ഞാബദ്ധനാണെന്നും കൂടുതല്‍ വിനയാന്വിതനായി പ്രവര്‍ത്തിക്കുമെന്നും അലി ട്വിറ്ററില്‍ കുറിച്ചു. ബൈഡന്റെ നാഷണല്‍ ക്ലൈമറ്റ് അഡൈ്വസറായി ജിന മെക്കാര്‍ത്തിയെ ആണ് നാമനിര്‍ദേശം ചെയ്തിരിക്കുന്നത്.

us news
Advertisment