Advertisment

അലിഫ് സ്കൂളില്‍ ഗാവല്‍ ക്ലബ് ലോഞ്ച് ചെയ്തു

author-image
admin
Updated On
New Update

റിയാദ്:വിദ്യാര്‍ഥികളില്‍ പ്രസംഗ പരിശീലനം ,നേത്രുപാഠവം എന്നിവ ലക്‌ഷ്യം വെച്ച് റിയാദ് അലിഫ് സ്കൂളില്‍ ഗാവല്‍ ക്ലബിന് തുടക്കം കുറിച്ചു. ഒട്ടു മിക്ക രാജ്യങ്ങളിലും ശാഖകളുള്ള ടോസ്റ്റ്മാസ്ട്ടേഴ്സ് ഇന്റര്‍നാഷണലിന്റെ മേല്‍നോട്ടത്തിലാണ് ഗാവല്‍ ക്ലബുകള്‍ പ്രവര്‍ത്തിക്കുന്നത്.റിയാദിലെ പ്രമുഖ ക്ലബായ വിസ്ഡം ടോസ്റ്റ്മാസ്ട്ടേഴ്സ് ക്ലബ്ബിന്റെ മാര്‍ഗനിര്‍ദേശ ത്തിലാണ് അലിഫ് ഗാവല്‍ ക്ലബ് പ്രവര്ത്തിക്കുക.

Advertisment

publive-image

വിസ്ഡം ടോസ്റ്റ്മാസ്ട്ടേഴ്സ് പാസ്റ്റ് പ്രസിഡന്റ്‌ ടിഎം മൈമൂന അബ്ബാസ് ക്ലബ് ലോഞ്ചിംഗ് നിര്‍വഹിച്ചു.ആകര്‍ഷണീയമായ സംസാര ശൈലിയും പക്വമായ നേതൃ ഗുണങ്ങളും ഓരോ വിദ്യാര്‍ഥിക്കുമുണ്ടാവേണ്ട അനിവാര്യ ഗുണങ്ങളാണെന്ന് അവര്‍ പറഞ്ഞു.അലിഫ് സ്കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ്‌ മുസ്തഫ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.

ലോകത്തുടനീളം പരീക്ഷിച്ചു വിജയിച്ച നല്ല മാതൃകകളാണ് ടോസ്റ്റ്മാസ്ട്ടേഴ്സ് ഇന്റര്‍നാഷനലിന്റെതെന്നും വിധ്യാര്തി കളില്‍ മികച്ച സ്വാധീനം ഉണ്ടാക്കാന്‍ ഗാവല്‍ ക്ലബിനു കഴിയുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

publive-image

ടിഎം സ്വലാഹുദീന്‍ ക്ലബ് നടപടി ക്രമങ്ങള്‍ വിശദീകരിച്ചു. ടിഎം ഷമീം ടേബിള്‍ ടോപിക് സെഷന് നേതൃത്വം നല്‍കി.ടിഎം സുബ്ഹാന്‍,ടിഎം അന്‍സാര്‍ മാതൃകാ പ്രസംഗങ്ങള്‍ നടത്തി.

പി കെ ഷമീര്‍ മാസ്റ്റര്‍ പരിപാടികള്‍ നിയന്ത്രിച്ചു .അലികുഞ്ഞി മൌലവി(ചെയര്‍മാന്‍,അലിഫ് ഗ്രൂപ്പ്‌ ഓഫ് സ്കൂള്‍സ്), ലുഖ്‌മാന്‍ പാഴൂര്‍ (എക്സിക്യൂട്ടീവ് ഡയറക്ടര്‍, അലിഫ് ഗ്രൂപ്പ്‌ ഓഫ് സ്കൂള്‍സ്) , വിദ്യാര്‍ഥി പ്രതിനിധികളായ റയ്യാന്‍ ശൈഖ്, അഹ്മദ്, സജാവല്‍ അലി, ആയിഷ ആശംസാ പ്രസംഗങ്ങള്‍ നടത്തി.ക്ലബ് കൌണ്‍സലര്‍ അലി ബുഖാരി സ്വാഗതവും ഹെഡ് മാസ്റ്റര്‍ നൌഷാദ് നന്ദിയും പറഞ്ഞു.

Advertisment