വിലക്കയറ്റം മൂലം ദുരിതമനുഭവിക്കുന്ന സാധാരണക്കാരന് ഇരട്ടി പ്രഹരമാണ് പുഴുക്കലരി വിതരണം വെട്ടിക്കുറച്ചത്: കെപിസിസി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല

New Update

publive-image

മൊറയൂർ: നിത്യോപയോഗ സാധനങ്ങളുടേതുള്‍പ്പെടെ അനിയന്ത്രിത വിലക്കയറ്റം മൂലം ജനജീവിതം ദുസ്സഹമായിരിക്കുകയാണെന്നും പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിപണിയിലിടപെടണമെന്നും കെപിസിസി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല പറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, അംഗൻവാടിയിൽ പഠനം നടത്താതെ വിതരണം ചെയ്യുന്ന ഫോർട്ടിഫൈഡ് അരി, റേഷൻ കടയിൽ പുഴുക്കലരി വിതരണം ചെയ്യാത്ത സർക്കാർ നടപടി തുടങ്ങിയ സർക്കാറിന്റെ ജനദ്രോഹ നടപടികൾ പ്രതിഷേധിച്ച് മൊറയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി മൊറയൂർ റേഷൻ കടക്ക് സമീപം നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

Advertisment

റേഷൻകടകളിൽനിന്ന്‌ പുഴുക്കലരി കിട്ടാതാകുന്നതോടെ സാധാരണക്കാർ പൊതുവിപണിയിൽനിന്ന്‌ കൂടുതൽ വില നൽകിയാണ്‌ അരി വാങ്ങുന്നത്‌. മാത്രമല്ല പൊതുവിപണിയിൽ അരിവില കുത്തനെ ഉയരാനും കേന്ദ്രസർക്കാറിന്‍റെ ഈ നടപടി ഇടയാക്കുമെന്നും അവർ പറഞ്ഞു.

മൊറയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് കെ കെ മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ആനത്താൻ അജ്മൽ മുഖ്യപ്രഭാഷണം നടത്തി. ആനത്താൻ അബൂബക്കർ ഹാജി, ടിപി യൂസുഫ്, സി കെ ഷാഫി, മുക്കണ്ണൻ അബൂബക്കർ, ആനക്കച്ചേരി മുജീബ്, മാളിയേക്കൽ മൊയ്തീൻ എന്ന കുഞ്ഞു, മുക്കണ്ണൻ അബ്ദുറഹ്മാൻ, പി കെ വിശ്വനാഥൻ, ബംഗാളത്ത് ശിഹാബുൽ ഹഖ്, വാസുദേവൻ കാവുങ്ങൽകണ്ടി, സുഹ്റ മുംതാസ് കെ, ഫായിസ മുഹമ്മദ് റാഫി, അമീറലി പുളിക്കലകത്ത്, പൂക്കോടൻ ഫർഹാൻ, പിടക്കോഴി ഹസ്സൻകുട്ടി, കെ സി അഹമ്മദ് എന്ന കുഞ്ഞാൻ, സി ടി ബിച്ചികോയ, സി കെ അബ്ദുറസാഖ് എന്ന കുട്യാപ്പു, ഫൈസൽ പൂക്കോടൻ, മുണ്ടമ്പലം പ്രദീപ്, നൗഷാദ് ആനസ്സാൻ, അയ്യപ്പൻ പുലിക്കോട്ടിൽ, അനിൽ ഇട്ടപ്പാട്ട്, കുന്നൻ ഷാജി, ഇസ്മായിൽ കെ, പൂന്തല ഷാബിൽ, രാമചന്ദ്രൻ പുണക്കാട് സലീം പെരിങ്ങാടൻ, അനുഷ, ആയിഷ തുടങ്ങിയവർ പ്രതിഷേധ സമരത്തിൽ അണിചേർന്നു.

Advertisment