ദോഹ : വ്യാജ വാര്‍ത്തകളെ പ്രതിരോധിക്കാന്‍ ‘സനദ്’ എന്ന പേരില്‍ പുതിയ വാര്‍ത്താ ഏജന്‍സി പ്രഖ്യാപിക്കാനൊരുങ്ങി അല്‍ ജസീറ ചാനല്‍. അടുത്ത വര്‍ഷം മുതല്‍ അല്‍ജസീറക്ക് പുറത്തുള്ള വാര്‍ത്താ ചാനലുകള്‍ക്കും ഏജന്‍സികള്‍ക്കും സനദിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താവു ന്നതാണ്.
/sathyam/media/post_attachments/SQXhzerPir5gSsdRGaay.jpg)
വേഗമാര്‍ന്ന റിപ്പോര്‍ട്ടിങ്ങിനിടയില്‍ വാര്‍ത്തകളുടെ ആധികാരികതയും കൃത്യതയും നഷ്ടപ്പെടുന്നത് പുതിയ കാലത്തിന്റെ മാധ്യമ പ്രവര്‍ത്തകരുടെ ദൗര്‍ഭാഗ്യമാണ്. ഇത്തരത്തില്‍ വരുന്ന അബദ്ധങ്ങള്‍ തിരുത്താനും അത് ചൂണ്ടിക്കാണിക്കാനും സനദിന്റെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താം.
2019-ലാണ് സനദ്’ എന്ന പേരില്‍ പുതിയ വാര്‍ത്താ ഏജന്‍സിയുമായി ബന്ധപെട്ട പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ആരംഭിച്ചത്. യുവ മാധ്യമ പ്രവര്‍ത്തകരുടെയും പരിചയ സമ്പന്നരായ മാധ്യമ പ്രവര്‍ത്തകരുടെയും നീണ്ട നിര സനദിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അല്‍ ജസീറ ചാനല്‍ അധികൃതര്‍ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us