വിവിധ എംഎസ്‌സി എന്‍ട്രന്‍സ് പരീക്ഷകളില്‍ റാങ്കുകള്‍ കരസ്ഥമാക്കി അല്‍ജോ ജോയ്

New Update

publive-image

ഡല്‍ഹി: രാജ്‌കുമാരി അമൃത് കൗർ കോളേജ് ഓഫ് നഴ്‌സിംഗിലേക്കുള്ള ഓൾ ഇന്ത്യ എം.എസ്.സി നഴ്സിംഗ് എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്കും, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എം.എസ്.സി നഴ്സിംഗ് എൻട്രൻസ് പരീക്ഷയിൽ ഓൾ ഇന്ത്യയിൽ ഒൻപതാം റാങ്കും, എഐഐഎംഎസ് ഡൽഹി ഇൻസർവീസ്‌ കാൻഡിഡേട്സ് ൽ ഒന്നാം റാങ്കും നേടിയ അൽജോ ജോയ്.

Advertisment

തൃശ്ശൂർ ജില്ലയിൽ കാറളം സ്വദേശിയാണ്. കല്ലൂക്കാരൻ ജോയിയുടെയും പരേതയായ അൽഫോൻസ ജോയിയുടെയും മകനാണ് അൽജോ. അഞ്ചു വർഷത്തിലേറെയായി എഐഐഎംഎസ് ന്യൂഡൽഹിയിൽ നഴ്സിംഗ് ഓഫീസർ ആയി ജോലിചെയ്തുവരുന്നു.

തൃശ്ശൂർ ഗവണ്മെന്റ് സ്കൂൾ ഓഫ് നഴ്‌സിംഗിൽ നിന്നും 2013 ൽ ജനറൽ നേഴ്സിങ്ങും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും 2015ൽ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിങ്ങും പൂർത്തിയാക്കി. സഹോദരി: അൽജി ജോയ്.

delhi news
Advertisment