ഓൾ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ സമരം ജൂലൈ 6ന്

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: കാറ്ററിങ്ങ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തയ്യാറാവണമെന്നാവശ്യപ്പെട്ടുകൊണ്ട് ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷന്‍ ജൂലൈ ആറിന് സംസ്ഥാന വ്യാപകമായി സമരം നടത്തും.

അന്നേ ദിവസം സംസ്ഥാന ഭാരവാഹികൾ സെക്രട്ടറിയേറ്റിനു മുമ്പിൽ രാവിലെ പതിനൊന്നു മുതൽ വൈകീട്ട് ആറു വരെ ഇരിപ്പു സമരം നടത്തും. അതേ ദിവസം തന്നെ സംസ്ഥാനത്തെ പതിനാലു ജില്ലകളിലേയും പ്രധാന ബിവറേജ് കോർപ്പറേഷൻ്റെ മദ്യവിൽപന കേന്ദ്രങ്ങൾക്കു മുന്നിലും നിൽപു സമരം നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

മുഖ്യ രക്ഷാധികാരി നടരാജൻ (ടോപ് ഇൻ ടൗൺ രാജു) വർക്കിങ്ങ് സെക്രട്ടറി എസ് മുരളി, വർക്കിങ്ങ് പ്രസിഡൻറ് റഷീദ്, പ്രസിഡൻ്റ് കൃഷ്ണദാസ്, ജനറൽ സെക്രട്ടറി ഫിറോസ് ബാബു; എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

palakkad news
Advertisment