ഉത്തരവാദിത്വത്തോട വ്യാപാര-വ്യവസായ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണം. എല്ലാവർക്കും തുല്യനീതിയും, പരിഗണനയും, ആനുകൂല്യങ്ങളും സർക്കാരുകൾ നൽകണം - ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബൂട്ടേഴ്‌സ് അസോസിയേഷൻ

New Update

publive-image

Advertisment

കോഴിക്കോട്: തുടർച്ചയായ പ്രതിസന്ധികൾ - കോവിഡ്ബാധ മൂലം സർക്കാർ ആനുകൂല്യം ലഭിക്കാത്ത സമസ്ത മേഖലകളും തകർച്ചയിലായി. കോവിഡ് രണ്ടാം വ്യാപനം അതിശക്തമായ തോടെ ഒന്നര വർഷത്തിലധികമായി തുടരുന്നതും, മേയ് 8 - 2021 മുതൽ ആരംഭിച്ച ലോക്ഡൗൺ ഒന്നരമാസം പിന്നിടുമ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന് യാതൊരു ആനുകൂല്യങ്ങളും ലഭിക്കാത്ത വിഭാഗം നിത്യ ചെലവനിനും, മരുന്നു വാങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലായി.

സംസ്ഥാനത്ത് നടക്കുന്ന സർക്കാർ - അർദ്ധ സർക്കാർ - സാമൂഹ്യ-സാംസ്കാരിക - രാഷ്ട്രീയ സംഘടനാ ചടങ്ങുകൾക്കു ഒന്നുമില്ലാത്ത കർശന നിയന്ത്രണങ്ങളും, ഭീമമായ പിഴകളും ആണ് വ്യാപാര-വ്യവസായ-ടൂറിസ - ഗതാഗത മേഖലകളെ തളർത്തിയത്. തന്മൂലം ഉടമകളും, തൊഴിലാളികളും, ജീവനക്കാരും ഒരുപോലെ ദുരിതത്തിലും, കടക്കെണിയിലും ആയി.

അധികാരികളുടെ നിരീക്ഷണത്തിലും, നിയന്ത്രണത്തിലും, കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിച്ചു അതാത് സ്ഥാപന ഉടമകൾ ഉത്തരവാദിത്വം ഏറ്റെടുത്തു സമയ നിയന്ത്രണമില്ലാതെ തുറന്നു പ്രവർത്തിക്കാൻ അധികാരികൾ അനുവദിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.

അടച്ചിടൽ ഇനിയും തുടർന്നാൽ കൂടുതൽ കഷ്ട-നഷ്ടങ്ങൾക്ക് ഇടവരുത്തും. സ്ഥാപനങ്ങൾ തുറക്കുന്നത് ആഘോഷിക്കാൻ അല്ല, അത്യാവശ്യ സാധനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും വേണ്ടിയാണെന്ന് പൗരബോധവും, ഉത്തരവാദിത്വവും ജനങ്ങൾ സ്വീകരിച്ചാൽ സ്ഥാപനങ്ങളിലെ ആൾക്കൂട്ടവും, തിരക്കും ഒഴിവാക്കാൻ കഴിയും.

കോവിഡ് മുക്തി അനന്തമായി തുടരുകയും, അനിശ്ചിതത്തിലും ആയ സാഹചര്യത്തിൽ സർക്കാരുകൾ ചെലവു ചുരുക്കി മാതൃക കാണിക്കൂകയും, അമിതമായ വിലവർധന നിയന്ത്രിച്ച് ജനങ്ങൾക്ക് ചുരുങ്ങിയ ചെലവിൽ ജീവിക്കാനുള്ള പദ്ധതി ആവിഷ്കരിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.

വ്യാപാര സ്ഥാപനങ്ങൾ അടക്കുന്നത് മൂലം കുത്തക ഓൺലൈൻ സ്ഥാപനങ്ങൾക്ക് മാത്രമാണ് ഗുണകരമെന്ന് യോഗം അഭിപ്രായപ്പെട്ടു. ആസന്നമായ ഓണ സീസണിൽ എങ്കിലും കെട്ടിക്കിടക്കുന്ന ഉൽപ്പന്നങ്ങൾ പ്രത്യേകിച്ച് തുണിത്തരങ്ങൾ വിറ്റഴിക്കാനുള്ള സാഹചര്യം സർക്കാർ സൃഷ്ടിക്കണമെന്ന് അവർ അഭ്യർത്ഥിച്ചു.

ഈ മേഖലയോട് അധികാരികൾ അവഗണനയും, വിവേചനവും തുടർന്നാൽ പിടിച്ചുനിൽക്കാൻ കഴിയാതെ കൂടുതൽ സ്ഥാപനങ്ങളും എന്നെന്നേക്കുമായി അടച്ചുപൂട്ടേണ്ട അവസ്ഥയിലെത്തും. ഇപ്പോൾതന്നെ നിരവധി വ്യാപാര-വ്യവസായ സ്ഥാപനങ്ങൾ അടച്ചുപൂട്ടി കഴിഞ്ഞു. ഭീമമായ ഇന്ധന വിലവർദ്ധന മൂലം വാഹന വിതരണം (ഡോർ ഡെലിവറി) അസോസിയേഷൻ അംഗങ്ങൾ നിർത്തലാക്കി. ഇത് മൂലം സ്വയം തൊഴിൽ കണ്ടെത്തി ജോലി എടുക്കുകയും, ജോലി കൊടുക്കുകയും ചെയ്തിരുന്ന കൂടുതൽ പേർ തൊഴിൽ രഹിതരായി.

സീസൺ മുന്നിൽകണ്ട് മുൻകൂട്ടി വാങ്ങിവെച്ച വസ്ത്രങ്ങൾ, സ്കൂൾ സാമഗ്രികൾ, കുട, കാലാവധി അവസാനിച്ച എല്ലാ ഉൽപ്പന്നങ്ങളും വിൽക്കാൻ കഴിയാതെ കെട്ടിക്കിടക്കുകയാണ്. തുടർച്ചയായ അടച്ചിടൽ മൂലം കടകളിലെ ഷട്ടർ, ഇലക്ട്രോണിക് ഉപകരണങ്ങൾ പലതും കേടുവന്ന നിലയിലാണ്.

ഇതിനു പുറമെ വ്യാപാരം നടക്കാത്തതിനാൽ സർക്കാരുകളുടെ നികുതി വരുമാനത്തേയും പ്രതികൂലമായി ബാധിക്കും. തുടർച്ചയായി അടച്ചുപൂട്ടൽ ഉടമകളുടെയും, ജീവനക്കാരുടെയും മനോവീര്യം തകർക്കരുത് എന്നും അവരുടെ കഷ്ടപ്പാടുകൾ അധികാരികൾ അവഗണിക്കരുത് എന്നും യോഗം അഭ്യർത്ഥിച്ചു.

വസ്തുതകൾ മനസ്സിലാക്കി ബഹു മുഖ്യമന്ത്രിയിൽ നിന്നും, അധികാരികളിൽ നിന്നും ഈ മേഖലകളിലെ ദയനീയ അസ്ഥക്ക് ഉചിതമായ ആശ്വാസ നടപടികൾ പ്രതീക്ഷിക്കുന്നതായി യോഗം പ്രത്യാശ പ്രകടിപ്പിച്ചു.

ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻന്റേയും, പ്രത്യേക ക്ഷണിതാക്കളുടെയും സംയുക്ത യോഗത്തിൽ അസ്സോസിയേഷൻ പ്രസിഡന്റ് ഷെവലിയാർ സി.ഇ ചാക്കുണ്ണി അധ്യക്ഷത വഹിച്ചു.

പ്രമുഖ വ്യവസായിയും, അസോസിയേഷൻ രക്ഷധികാരിയുമായ ഡോക്ടർ എ.വി. അനൂപ് യോഗം ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് ചേംബർ പ്രസിഡന്റ് സുബൈർ കൊളക്കാടൻമുഖ്യ പ്രഭാഷണം നടത്തി. കേരള ടെക്സ്റ്റൈൽ ഡീലേഴ്സ് & ഗാർമെന്റ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ടും, ജില്ലാ പ്രസിഡണ്ടുമായ ജോഹർ ടാംടൻ വസ്ത്രവ്യാപാരികളുടെ നികത്താനാവാത്ത നഷ്ടം യോഗത്തിൽ വിശദീകരിച്ചു.

വയനാട് ചേമ്പർ പ്രസിഡന്റ് ജോണി പട്ടാണി, സെക്രട്ടറി ഇ. പി. മോഹൻദാസ്, വിദ്യാഭ്യാസ ഉപഭോക്തൃ സമിതി പ്രസിഡന്റ് പി.ഐ അജയൻ, അഡ്വക്കേറ്റ് എം.കെ അയ്യപ്പൻ, കുന്നോത്ത് അബൂബക്കർ, ജിയോ ജോബ്, പി.ജെ ജെയിംസ് എന്നിവർ പങ്കെടുത്തു. സി.സി മനോജ് സ്വാഗതവും, സി.വി ജോസി നന്ദിയും പറഞ്ഞു.

kozhikode news
Advertisment