ഓൾ കേരള നിധി ഫെഡറേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

സുഭാഷ് ടി ആര്‍
Thursday, October 29, 2020

കോഴിക്കോട്: 2022 പൂർത്തിയാവുമ്പോഴേക്കും കേരളത്തിൽ ആയിരം നിധി കമ്പനികൾ ആരംഭിക്കുമെന്നും ഇത് കേരളത്തിൻ്റെ സാമ്പത്തിക വ്യാപാര മേഖലകളിൽ വലിയ കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കുമെന്നും ഓൾ കേരള നിധി ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് കെ യു ഷാജി ശർമ്മ പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഓൾ കേരള നിധി ഫെഡറേഷനു കീഴിൽ 804 കോടി 21 ലക്ഷത്തി 25000 രൂപയുടെ ബിസിനസ് നടത്താൻ കഴിഞ്ഞുവെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.

കേന്ദ്ര സർക്കാരിൻ്റെ ധനകാര്യ മന്ത്രാലയത്തിൻ്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന നിധി കമ്പനി ഭാരവാഹികളുടെ കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തിൽ രത്നാകരൻ വൈശ്രവണ അധ്യക്ഷതവഹിച്ചു. സംസ്ഥാന രക്ഷാധികാരി സന്തോഷ് കെ നായർ, കോർഡിനേറ്റർ രതീഷ് ശർമ്മ, പി ബാബു എന്നിവർ സംസാരിച്ചു.

ഓൾ കേരള നിധി ഫെഡറേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളായി രത്നാകരൻ വൈശ്രവണ (പ്രസിഡൻ്റ്) രാജേന്ദ്രൻ കക്കോടി (വൈസ് പ്രസിഡണ്ട്) സുധീഷ് കേശവപുരി (സെക്രട്ടറി) രഞ്ജിഷ് കെ (ജോയൻ്റ് സെക്രട്ടറി )ഗിരീഷ് എം (കോർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.

×