/sathyam/media/post_attachments/liqFkerXFjRR6Ifi2xDc.jpg)
പാലക്കാട്: കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി സർക്കാർ സ്വീകരിച്ച അശാസ്ത്രീയ തീരുമാനങ്ങൾ പുറത്ത് വന്നുകൊണ്ടിരിക്കുകയാണെന്ന് രമ്യ ഹരിദാസ് എം.പി.
പ്രതിരോധത്തിലെ പിഴവുകൾ മറച്ചുവെക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും രമ്യ ഹരിദാസ് എം.പി.പറത്തു. തൊഴിലെടുക്കാൻ അനുവാദം വേണമെന്നാവശ്യപ്പെട്ട് ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കളക്ടറേറ്റിന് മുമ്പിൽ നടത്തിയ നിൽപ്പു സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമ്യ ഹരിദാസ് എം.പി.
ആരോഗ്യ വകുപ്പ് വിദഗ്ദ്ധരുടെ അറിയിപ്പുകളെ മാനിക്കാതെയാണ് സർക്കാർ നടപടി. ഒന്നര വർഷക്കാലമായി തൊഴിൽ രഹിതരായവരെ സഹായിക്കാനല്ല സർക്കാർ ശ്രമിക്കുന്നത്. വാക്സിൽ മുൻഗണന ക്രമവും ഇളവും പ്രഖ്യാപിക്കുന്നതിൽ പിഴവുകൾ തുടരുകയാണ്. എവിടെയൊക്കെ അടച്ചിട്ടാലും ബീവറേജുകൾ പ്രവർത്തിപ്പിക്കുന്നതിൽ മാത്രമാണ് സർക്കർ ശ്രദ്ധയെന്നും എം.പി. ആരോപിച്ചു.