/sathyam/media/post_attachments/Wfmk8curv3lFTDPwuu9p.jpg)
പാലക്കാട്: ഒരു ഡോക്ടറുടെ ഡയറിക്കുറിപ്പായും കാഴ്ചപ്പാടും നിരീക്ഷണവുമായും വിശേഷിപ്പിക്കാവുന്ന 'അള്ളാഹുവിന്റെ മകൾ' നോവൽ അധ്യാപകനും ബാലസാഹിത്യകാരനുമായ കെ.എൻ.കുട്ടി കടമ്പഴിപ്പുറം സായാഹ്നം പത്രാധിപർ അസീസ് മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു.
ഒലവക്കോട് പ്രിയദർശിനി ബുക്ക് സെന്ററിലായിരുന്നു പ്രകാശന ചടങ്ങ്. ജാതീയ വ്യവസ്ഥകളും
ഗൾഫിലെ ചരിത്ര സംഭവങ്ങളെയും മുൻനിർത്തി അറബി ഭാഷ അക്കങ്ങളുടെ തനിമയോടെയാണ് ഈ രചന എഴുതിയിട്ടുള്ളത്. വർഷങ്ങളുടെ പ്രവാസ ജീവിതത്തിലെ നല്ല മുഹൂർത്തങ്ങൾ രചനക്ക് തുണയായിട്ടുണ്ട്. പാലക്കാട് അഹല്യ ഗ്രൂപ്പിലെ എ.ജി.അജിത് പ്രസാദ് ആണ് നോവലിന്റെ രചയിതാവ്.
കഥാപാത്രത്തിന് ഒരു പേര് വേണമെന്നാലോചിച്ചപ്പോഴേ, എന്തുകൊണ്ടോ ഇങ്ങനെ ഒരു പേര് വന്നു ചേർന്നെന്നും മറ്റൊരു പ്രതിപാദനവും പേരിനു പിറകിൽ ഇല്ലെന്നും രചയിതാവ് പറഞ്ഞു. ചിത്രരശ്മി പബ്ലിക്കേഷൻസാണ് പുസ്തകത്തിന്റെ പ്രസാധനം. കാലിക്കറ്റ് സർവകലാശാലയിലെ ഡോ:സുരേഷ് കുമാറാണ് അവതാരിക. ഇ.പി.ബി.രജിതൻ,സുലൈമാൻ വൈദ്യർ, സമദ്,തുടങ്ങിയവർ പ്രകാശന സദസ്സിൽ സംസാരിച്ചു.