ചർമ്മ സംരക്ഷണത്തിനായി ബദാം

ഹെല്‍ത്ത് ഡസ്ക്
Saturday, February 27, 2021

ആരോഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും ഏറെ മികച്ചതാണ് ബദാം. ബദാമിൽ പ്രോട്ടീൻ,ഫാറ്റി ആസിഡ്, വിറ്റാമിൻ ഇ, മഗ്നീഷ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത്
ചർമ്മത്തിലെ ജലാംശം നിലനിർത്താനും ചർമ്മത്തെ കൂടുതൽ മൃദുവാക്കാനും സഹായിക്കും.

ബദാമിലെ ആന്റി ഓക്‌സിഡന്റുകളുടെ സാന്നിധ്യം ചുളിവുകളെയും പാടുകളെയും അകറ്റി ചർമ്മത്തിന്ചെറുപ്പവും തിളക്കവും കൈവരിക്കാൻ അവസരമൊരുക്കുന്നു. മുഖസൗന്ദര്യത്തിനായി ബദാം മൂന്ന് രീതിയിൽ ഉപയോ​ഗിക്കാം…

ഒരു ടീസ്പൂൺ ബദാം പൊടിച്ചതും,​ രണ്ട് ടീസ്പൂൺ കടലപ്പൊടിയും,​ ഒരു ടീസ്പൂൺ മഞ്ഞൾ പൊടിയും കൂടി റോസ് വാട്ടറിൽ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയിൽ മൂന്ന് തവണ ഇത് ഇടാവുന്നതാണ്.

ഒരു ടേബിൾ സ്പൂൺ ബദാം പൊടിയും,​ രണ്ട് ടേബിൾ സ്പൂൺ പാലും മിശ്രിതമാക്കി 20 മിനിറ്റ്
മുഖത്തിടുക. നല്ലതുപോലെ ഉണങ്ങിയ ശേഷം ഇളം ചൂട് വെള്ളത്തിൽ മുഖം നന്നായി കഴുകി വൃത്തിയാക്കുക.

അഞ്ച് ബദാം തലേ ദിവസം രാത്രി ഒരു ​ഗ്ലാസ് വെള്ളത്തിലിട്ട് വയ്ക്കുക. അടുത്ത ദിവസം രാവിലെകുതിർത്ത ബദാം മിക്സിയിൽ പേസ്റ്റ് പരുവത്തിൽ അടിച്ചെടുക്കുക. ശേഷം ഒരു ടീസ്പൂൺ തേൻ ചേർത്ത് മുഖത്തിടുക.

×