New Update
മുംബൈ സ്വദേശിയായ ഗായകൻ ഭവ്‍നിന്ദര്‍ സിംഗിനൊപ്പമുള്ള അമല പോളിന്റെ ഫോട്ടോകളാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അമല പോളും ഭവ്‍നിന്ദര്‍ സിംഗും തമ്മില്‍ പ്രണയത്തിലാണെന്ന് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.
Advertisment
ഭവ്‍നിന്ദറിന്റെ സാമൂഹ്യ മാധ്യമത്തിലാണ് അമല പോളിന്റെ ഫോട്ടോകള്‍ പ്രചരിച്ചത്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകള്‍ പ്രചരിച്ചതോടെയാണ് സിനിമ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. അമല പോള്‍ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. അതേസമയം ജീവിതത്തിലെ ഏറ്റവും അടുത്ത കൂട്ടുകാരനെക്കുറിച്ച് അമല പോള്‍ ഒരിക്കല്‍ പറഞ്ഞിരുന്നു.
താൻ വീണ്ടും വിവാഹിതയാകുമെന്നും അമല പോള്‍ പറഞ്ഞിരുന്നു. അതൊരു പ്രണയ വിവാഹമായിരിക്കും. സമയമാകുമ്പോള്‍ അത് ആരായിരിക്കുമെന്ന് പറയാമെന്നുമായിരുന്നു അമല പോള്‍ വ്യക്തമാക്കിയിരുന്നത്.