Advertisment

'കരിയറിന് വേണ്ടി ജീവിതം ഉപേക്ഷിക്കാന്‍ തയ്യാറല്ലായിരുന്നു'; പ്രണയവിവാഹത്തെക്കുറിച്ച്‌ അന്ന് അമല പോള്‍ പറഞ്ഞത്

author-image
മൂവി ഡസ്ക്
Updated On
New Update

publive-image

തെന്നിന്ത്യന്‍ സിനിമയില്‍ മുന്‍നിര നായികയായി തിളങ്ങിയ താരമാണ് അമലാ പോള്‍. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി നിരവധി സിനിമകളിലാണ് അമല അഭിനയിച്ചത്. 2009-ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത നീലത്താമരയിലൂടെ സിനിമയിലെത്തിയ താരം പിന്നീട് തമിഴ്, തെലുങ്ക് ഭാഷകളിലാണ് സജീവമായത്. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളും ചെയ്തുകൊണ്ടാണ് അമല പോള്‍ പ്രേക്ഷരുടെ ഇഷ്ടതാരമായത്.

Advertisment

സിനിമകളില്‍ തിളങ്ങിനില്‍ക്കുന്ന സമയത്തായിരുന്നു തമിഴിലെ പ്രശസ്ത സംവിധായകന്‍ എ.എല്‍. വിജയ്‌യുമായി നടിയുടെ വിവാഹം നടന്നത്. 2014-ല്‍ വിവാഹിതരായ ഇരുവരും പിന്നീട് 2017-ല്‍ നിയമപരമായി വേര്‍പിരിയുകയായിരുന്നു.

2014-ലെ ഓണക്കാലത്ത് ഒന്നിച്ച്‌ ഒരു അഭിമുഖത്തില്‍ വന്നിരുന്നു. ഇരുവരുടെയും പ്രണയകഥകളും ജീവിതയാത്രയും അന്നവര്‍ പങ്കുവെച്ചിരുന്നു.

ദൈവത്തിരുമകള്‍ എന്ന സിനിമയിലാണ് അമലയും വിജയ്‌യും ആദ്യമായി ഒന്നിക്കുന്നത്. അന്ന് സംവിധായകന്‍- നായിക ബന്ധമായിരുന്നു അവര്‍ തമ്മില്‍. മുന്‍പ് ഒന്നു രണ്ട് പരിപാടികളില്‍ പങ്കെടുത്തപ്പോള്‍ കണ്ടിട്ടുണ്ട് എന്നല്ലാതെ തമ്മില്‍ അധികം പരിചയമില്ലായിരുന്നു.

ദൈവത്തിരുമകള്‍ ആരംഭിക്കുമ്ബോള്‍ സെറ്റില്‍ രണ്ട് കുട്ടികളായിരുന്നു ഒരാള്‍ സാറയും മറ്റേയാള്‍ അമലയുമായിരുന്നു. അവിടെ നിന്നാണ് പ്രണയം ആരംഭിക്കുന്നത്. അന്ന് തമ്മില്‍ സംസാരിച്ചാണ് ഇഷ്ടത്തിലാകുന്നത്. പിന്നീട് തലൈവാ എന്ന ചിത്രത്തിലും ഒന്നിച്ച്‌ പ്രവര്‍ത്തിച്ചു. അതോടെയാണ് ബോണ്ടിങ്ങ് ശക്തമാകുന്നത്.

പക്ഷെ, വിജയ് തന്നെ പ്രപ്പോസ് ചെയ്തിട്ടില്ല എന്നു പറയുകയാണ് അമല. കാരണം വിജയ്ക്ക് സീരിയസായി മുന്നോട്ടു പോകാനായിരുന്നു ഇഷ്ടം. ആദ്യം ഞാന്‍ ഇഷ്ടം അറിയിച്ചപ്പോള്‍ മൂന്നു മാസം കാത്തിരുന്ന്, ആലോചിക്കാനായിരുന്നു പറഞ്ഞത്. കാരണം അമലയുടെ കരിയറിനായിരുന്നു വിജയ് പ്രാധാന്യം കൊടുത്തത്. അതുകൊണ്ടു തന്നെ ആലോചിച്ച്‌ തീരുമാനമെടുത്താല്‍ മതിയെന്നായിരുന്നു വിജയ് പറഞ്ഞത്. പക്ഷെ, അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു.

അതേക്കുറിച്ച്‌ അമല പറയുന്നതിങ്ങനെയാണ്:' കരിയറിന് വേണ്ടി എന്റെ ജീവിതം കളയാന്‍ താത്പര്യമില്ലായിരുന്നു. പക്ഷെ, മൂന്ന് വര്‍ഷത്തിന് ശേഷമായിരുന്നു കല്യാണം. കല്യാണം കഴിച്ചില്ലെങ്കിലും അഭിനയമേഖലയില്‍ ഞാന്‍ അധികനാള്‍ തുടരും എന്ന് എനിക്ക് ഉറപ്പില്ല. കാരണം ഞാന്‍ ഒന്നിലും സ്ഥിരമായി നില്‍ക്കുന്ന ഒരാളല്ല. എനിക്ക് ചില ബിസിനസ് പ്ലാനുകളൊക്കെ ഉണ്ട്. എന്റെ കുറേ സുഹൃത്തുക്കള്‍ ബിസിനസ് തുടങ്ങിയിട്ടുണ്ട്. അവരെപ്പോലെ ബിസിനസ് തുടങ്ങാന്‍ എനിക്കും താത്പര്യമുണ്ട്. ചിലപ്പോള്‍ അതായിരിക്കും ഇനി ചെയ്യുക.

ഞങ്ങള്‍ തമ്മില്‍ വഴക്കിട്ടാല്‍ ആദ്യം സോറി പറയുക വിജയ് ആയിരിക്കും. ഞാന്‍ വലിയ ഈഗോയുടെ ആളാണ്. എന്നെ നിയന്ത്രിക്കാന്‍ വിജയ്‌യും വിജയ്‌യെ ഭ്രാന്താക്കാന്‍ ഞാനുമുണ്ട്. വിപരീതധ്രുവങ്ങള്‍ ആകര്‍ഷിക്കും എന്ന് പറയുന്നതു പോലെ ഞങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഇഷ്ടങ്ങളും അനിഷ്ടങ്ങളുമുണ്ട്. ഒരു യാത്ര പോയാല്‍ പോലും അത് കാണാന്‍ സാധിക്കും.' അമല പറയുന്നു.

എന്നാല്‍ അമല ജീവിതത്തിലേക്ക് വന്നതിന് ശേഷമാണ് ജീവിതം ആസ്വദിക്കാനുള്ളതാണെന്ന തോന്നലുണ്ടാകുന്നതെന്ന് വിജയ് പറയുന്നു. അമലയുടെ അച്ഛനമ്മമാര്‍ വളരെ നല്ലവരാണ്. എനിക്കും അവരെപ്പോലെ നല്ലൊരു പേരന്റ് ആകണമെന്നാണ് ആഗ്രഹം. വിജയ് വ്യക്തമാക്കുന്നു.

Advertisment