കഡാവര്‍ എന്ന തമിഴ് ചിത്രത്തിലൂടെ അമല പോള്‍ നിര്‍മാതാവാകുന്നു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

കഡാവര്‍ എന്ന തമിഴ് ചിത്രത്തിലൂടെ അമല പോള്‍ നിര്‍മാണ രംഗത്തേക്ക് ചുവട്‌വെക്കാനൊരുങ്ങുന്നു. പ്രശസ്ത ഫോറന്‍സിക് സര്‍ജന്‍ ബി ഉമാദത്തന്റെ ‘ഒരു പൊലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം. ചിത്രത്തില്‍ ഫോറന്‍സിക് പതോളജിസ്റ്റ് ആയി അമല തന്നെയാണ് വേഷമിടുന്നതും. അഭിലാഷ് പിള്ളയാണ് തിരകഥ? ഒരുക്കിയിരിക്കുന്നത്. നവാഗതനായ അനൂപ് പണിക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

തമിഴ് സിനിമ ഇതുവരെ പ്രമേയമാക്കാത്തൊരു വിഷയമാണ് ‘കഡാവര്‍’ പറയുന്നതെന്നാണ് അമലയുടെ വാക്കുകള്‍. കഡാവറി’ന്റെ തിരക്കഥയിലുള്ള വിശ്വാസമാണ് തന്നെ നിര്‍മ്മാതാവാക്കി മാറ്റിയതെന്നും കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അമല പറഞ്ഞു.

Advertisment