‘ശ്രേയ ഘോഷാൽ’ പാടേണ്ടിരുന്ന ആ മനോഹര ഗാനം ഇനി ‘അമല റോയ്’ യുടെ ശബ്ദത്തിലൂടെ…

Tuesday, December 3, 2019

ഈ ഡിസംബർ 6 ന് റിലീസിങ്ങിന് ഒരുങ്ങുന്ന ‘ഹാപ്പി ക്രിസ്തുമസ്സ്’ എന്ന ചിത്രത്തിലെ “നിശാഗന്ധി പൂത്തു” എന്ന് തുടങ്ങുന്ന മനോഹര ഗാനം, പ്രശസ്ത ഗായികയായ ശ്രേയ ഘോഷാലിനുവേണ്ടി മാറ്റിവെച്ചതായിരുന്നു സംഗീത സംവിധായകനായ ബാഷ് ചേർത്തല.പിന്നീടാണ് അത് സംഭവിക്കുന്നത്…ശ്രേയ ഘോഷാലിന് വേണ്ടി ട്രാക്ക് പാടാനെത്തിയ “അമല റോയ്” എന്ന ഗായിക, ആ ഗാനം അതിമനോഹരമായി പാടുകയും, തന്റെ ശബ്ദത്തിലൂടെ സംഗീത സംവിധായകനായ ‘ബാഷ് ചേർത്തല’യെ വിസ്മയിപ്പിക്കുകയും ചെയ്തു.ഒടുവിൽ അദ്ദേഹം ആ തീരുമാനത്തിൽ എത്തിച്ചേരുക്കുകയായിരുന്നു…

ശ്രേയ ഘോഷാലിന്റെ ശബ്ദത്തിലൂടെ പുറത്തുവരേണ്ടിരുന്ന ആ ഗാനത്തിന്റെ ഒറിജിനൽവേർഷനും ‘അമല റോയ്’യെ കൊണ്ട് പാടിക്കാൻ തീരുമാനിച്ചു. “നിശാഗന്ധി പൂത്തു” എന്ന് തുടങ്ങുന്ന ആ മനോഹര ഗാനം മനോരമ മ്യൂസികിലൂടെയാണ് റിലീസ് ചെയ്യുന്നത്.

ഗാനത്തിന്റെ രചയിതാവായ റോയ് പുറമഠത്തിന്റെ മകളുകൂടിയായ അമല,തേവരയിലെ സേക്രഡ് ഹാർട്ട്‌ കോളേജ് രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിനിയാണ്.ഹാപ്പി ക്രിസ്തുസ്സിലേതന്നെ മറ്റുരണ്ട് ഗാനങ്ങൾക്കുംകൂടി ശബ്ദം നൽകിരിക്കുന്ന അമല റോയ് ,ഒരുപാട് ആൽബം സോങ്ങുകളിലും ഡിവോഷണൽ സോങ്ങുകളിലും, കൂടാതെ ഒരുപാട് സിനിമ ഗാനങ്ങൾക്ക് ട്രാക്കും പാടിട്ടുണ്ട്.2016 ൽ പുറത്തിറങ്ങിയ ‘പത്ത് കല്പനകൾ ‘ എന്ന ചിത്രത്തിലെ ഗാനത്തിന് ജാനകിയമ്മയ്ക്ക് വേണ്ടിയും അമല ട്രാക്ക് പാടിയിരുന്നു.

 

×