/sathyam/media/post_attachments/8is1t8i1wdKs5xL69nRa.jpg)
ഫേസ്ബുക്ക്, ഗൂഗിള്‍ കമ്പനികള്‍ക്ക് പുറമേ ജീവനക്കാരുടെ 'വര്‍ക്ക് ഫ്രം ഹോം' കാലാവധി 2021 ജനുവരി വരെ നീട്ടി ആമസോണ്‍. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. നേരത്തെ ഒക്ടോബര്‍ രണ്ട് വരെ വര്‍ക്ക് ഫ്രം ഹോം ആമസോണ്‍ അനുവദിച്ചിരുന്നു.
എന്നാല്‍ വെയര്‍ഹൗസ് ജീവനക്കാര്‍ക്കും ദിവസ വേതന, കരാര്‍ ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം ലഭ്യമല്ല.