29
Wednesday March 2023
Business

ഫ്ലാഷ് സെയിൽ ഉണ്ടാവില്ല, പരാതി പരിഹാര സംവിധാനം നിർബന്ധം; പുതിയ നിയമങ്ങളിൽ എതിർപ്പ് പ്രകടിപ്പിച്ച് ഇ-കൊമേഴ്സ് കമ്പനികൾ

സത്യം ഡെസ്ക്
Monday, July 5, 2021

ഓൺലൈൻ വിപണിയിൽ പുതിയ നിയമങ്ങളുമായി മുന്നോട്ട് പോകുന്ന കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി ഇ-കൊമേഴ്സ് കമ്പനികൾ. ആമസോണും ടാറ്റ ഗ്രൂപ്പും സർക്കാരിന്റെ നീക്കത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഉപഭോക്തൃകാര്യ മന്ത്രാലയം വിളിച്ചുചേർത്ത യോഗത്തിൽ നിരവധി പേരാണ് ചട്ടങ്ങൾ ബലപ്പെടുത്തുന്നതിൽ ആശങ്ക അറിയിച്ചിരിക്കുന്നത്.

ശുപാർശ ചെയ്തിരിക്കുന്ന കരട് നിയമങ്ങളിൽ ജൂലൈ ആറ് വരെയാണ് നിർദ്ദേശം സമർപ്പിക്കാനുള്ള സമയം. ഈ തീയതി നീട്ടിയേക്കുമെന്നാണ് വിവരം. ഉപഭോക്തൃ താത്പര്യം സംരക്ഷിക്കാനാണ് ജൂൺ 21 ന് കേന്ദ്രസർക്കാർ പുതിയ നിയമ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചത്. പുതിയ നിയമങ്ങൾ പ്രകാരം ഫ്ലാഷ് സെയിൽ ഉണ്ടാവില്ല, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നിരോധിക്കും, പരാതി പരിഹാര സംവിധാനം നിർബന്ധമാക്കും. ഇത് നിലവിൽ ആമസോണും ഫ്ലിപ്കാർട്ടുമൊക്കെ അവലംബിക്കുന്ന പ്രവർത്തന രീതികൾ പൊളിച്ചെഴുതാൻ കാരണമാകും.

റിലയൻസ് ഇന്റസ്ട്രീസിയുടെ ജിയോ മാർട്ടും ടാറ്റയുടെ ബിഗ് ബാസ്കറ്റും, സ്നാപ്ഡീലുമൊക്കെ വിപണിയിൽ ഇടപെടൽ ശക്തിപ്പെടുത്താനിരിക്കെയാണ് പുതിയ നിയമങ്ങൾ വരുന്നത്. കൊവിഡ് ഇപ്പോൾ തന്നെ റീടെയ്ൽ ബിസിനസിന് പ്രതിസന്ധിയായിട്ടുണ്ടെന്നും പുതിയ നിയമത്തിലെ ചില ചട്ടങ്ങൾ ഇപ്പോഴത്തെ നിയമത്തിൽ തന്നെ ഉള്ളതാണെന്നുമെല്ലാം ആമസോൺ ഇതിനോടകം വാദിച്ചിട്ടുണ്ട്.

Related Posts

More News

ന്യൂഡല്‍ഹി: തീവ്ര ഉഷ്ണതരംഗങ്ങളുടെ പിടിയിലാണു രാജ്യമെന്നു കാലാവസ്ഥാപഠനം. ഇന്ത്യയിലെ ചൂട് മനുഷ്യന്റെ അതിജീവനപരിധിയുടെ പരമാവധിയിലേക്കടുന്നുവെന്നാണു പഠനം നടത്തിയ റീഡിങ് സര്‍വകലാശാലയിലെ കീറന്‍ ഹണ്ട് എന്ന ശാസ്ത്രജ്ഞന്‍ നല്‍കുന്ന സൂചന. 1901 നു ശേഷമുള്ള ഏറ്റവും ചൂടേറിയ ഫെബ്രുവരിയാണ് ഇക്കൊല്ലം കടന്നുപോയത്. വരുന്ന ആഴ്ചകളിലും താപനില ഗണ്യമായി ഉയരുമെന്നാണ് ദേശീയ കാലാവസ്ഥാ നിലയത്തിന്റെ പ്രവചനം. കഴിഞ്ഞ വര്‍ഷം അനുഭവപ്പെട്ട റെക്കോഡ് ഉഷ്ണതരംഗം ആവര്‍ത്തിക്കുമെന്ന ആശങ്കയ്ക്കാണ് ഇതു വഴിവയ്ക്കുന്നത്. വ്യാപകമായ വിളനാശത്തിനും മണിക്കൂറുകളോളമുള്ള െവെദ്യുതി തടസത്തിനും കഴിഞ്ഞ വര്‍ഷത്തെ അത്യുഷ്ണം […]

മുംബൈ: മാര്‍ച്ച് 18 ന് സല്‍മാന്‍ ഖാന് ലഭിച്ച ഭീഷണി ഇ-മെയില്‍ ഗോള്‍ഡി ബ്രാര്‍ അയച്ചതെന്ന് മുംബൈ പോലീസ്. കഴിഞ്ഞ വര്‍ഷം മേയില്‍ പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസ് വാലയെ കൊലപ്പെടുത്തിയ കുപ്രസിദ്ധ ഗുണ്ടാസംഘം ഗോള്‍ഡി ബ്രാറാണ് മാര്‍ച്ച് 18 ന് നടന്‍ സല്‍മാന്‍ ഖാന് ഭീഷണി സന്ദേശം അയച്ചതെന്ന് മുംബൈ പോലീസ് ബുധനാഴ്ച പറഞ്ഞു. ഗുണ്ടാസംഘം ഇപ്പോള്‍ യുകെയില്‍ ഒളിവില്‍ കഴിയുകയാണെന്ന് മുംബൈ പൊലീസ് അറിയിച്ചു. കേസില്‍ മുംബൈ പൊലീസ് ഇന്റര്‍പോളിന്റെ സഹായം […]

ബിഗ് ബോസ് വീട്ടില്‍ പ്രണയം വെളിപ്പെടുത്തി നടി ലെച്ചു. തന്റെ കാമുകൻ സംവിധായകനും ഫോട്ടോഗ്രാഫറുമാണ് എന്നാണ് ലെച്ചു പറയുന്നത്. സിനിമാ മേഖലയിലെ ആളാണ് എന്നും ലെച്ചു വ്യക്തമാക്കി. ബിഗ് ബോസ് വീട്ടില്‍ അഞ്‍ജുവിനോട് സംസാരിക്കവേയാണ് തന്റെ പ്രണയം ലെച്ചു വെളിപ്പെടുത്തിയത്.പുള്ളി ഒരു സംവിധായകനും ഫോട്ടോഗ്രാഫറുമാണ്. രണ്ട് വര്‍ഷമായി തന്റെ പ്രണയമെന്നും ലെച്ചു പറഞ്ഞു. താൻ മുതിര്‍ന്ന ആളാണ് എന്നതിനാല്‍ തന്റെ ഇഷ്‍ടമാണ്. എങ്കിലും വീട്ടുകാരുടെ പിന്തുണ ഉണ്ടെന്നും ആള്‍ അടിപൊളി ആണെന്നും ലെച്ചു വ്യക്തമാക്കുന്നു. ‘തിങ്കളാഴ്‍ച നിശ്ചയം’ […]

കോഴിക്കോട് അരൂർ പെരുമുണ്ടശേരിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട മോട്ടോർ ബൈക്ക് സാമൂഹ്യ വിരുദ്ധർ തീവെച്ച് നശിപ്പിച്ചു. പെരുമുണ്ടശേരിയിലെ കുയ്യാലിൽ സുധീഷിന്റെ ഉടമസ്ഥതയിലുള്ള പാഷൻ പ്ലസ് ബൈക്കാണ് വീട്ട് മുറ്റത്ത് നിന്നിറക്കി കൊണ്ട് പോയി സമീപത്തെ റോഡിലിറക്കി തീ വെച്ച് നശിപ്പിച്ചത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. നാദാപുരം പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. സുധീഷിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടുമുറ്റത്ത് നിർത്തിയിട്ട മോട്ടോർ ബൈക്ക് സാമൂഹ്യ വിരുദ്ധർ തീവെച്ച് നശിപ്പിച്ചു.  

ചെങ്ങന്നൂര്‍: സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ മരം വീണ് രണ്ടു വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാവിനും പരുക്ക്. വിദ്യാര്‍ഥികളായ അഭിജിത്ത്, സിദ്ധാര്‍ത്ഥ്, സിദ്ധാര്‍ത്ഥിന്റെ അമ്മ രേഷ്മാഷിബു(30), അധ്യാപകരായ ആശാഗോപാല്‍, രേഷ്മ, ഗംഗ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഭിജിത്തിന് തലയ്ക്കാണ് പരുക്ക്. കിഴക്കേനട ഗവ.യു.പി സ്‌കൂള്‍ വളപ്പിലെ റിലീഫ് സ്‌കൂള്‍ കെട്ടിടത്തിന് മുകളിലാണ് വാകമരം കടപുഴകി വീണത്. ഇന്നലെ വൈകിട്ട് 3.20നായിരുന്നു അപകടം. പരീക്ഷ കഴിഞ്ഞ് കുട്ടികള്‍ ഇറങ്ങുന്ന സമയത്താണ് അപകടം നടന്നത്. 12 വിദ്യാര്‍ഥികളാണ് കെട്ടിടത്തില്‍ […]

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ്, ഇന്ത്യയിൽ തങ്ങളുടെ വാക്വം ക്ലീനറുകളുടെ പ്രീമിയം ശ്രേണി പുറത്തിറക്കി. ഒരു സ്റ്റിക്ക്-ടൈപ്പ് കോർഡ്‌ലെസ് വാക്വം ആയ ബിസ്‌പോക്ക് ജെറ്റ്, കരുത്തുറ്റതും അന്തർജ്ഞാനമുള്ളതുമായ റോബോട്ടിക് ജെറ്റ് ബോട്ട്+ എന്നിവയാണവ. പുതിയ അപ്‌ഗ്രേഡ് ചെയ്ത വാക്വം ക്ലീനർ നിര ഇന്ത്യൻ ഉപഭോക്താക്കൾക്കായി ഇഷ്‌ടാനുസൃതമാക്കിയിരിക്കുന്നു. അത് അനായാസമായ ശുചീകരണ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുക മാത്രമല്ല, എല്ലാ ലിവിംഗ് സ്‌പെയ്‌സിലും യോജിക്കുന്ന ആകർഷകമായ ഡിസൈനുകളിലും വരുന്നു. ആധുനിക കുടുംബങ്ങളുടെ സ്വീകരണ മുറികൾക്ക് […]

  കൊല്ലം: ജില്ലയിൽ വാഹനാപകടത്തിൽ ഒരു മരണം. ഏഴു പേർക്ക് പരിക്കേറ്റു. പുനലൂർ- അഞ്ചൽ പാതയിൽ കരവാളൂർ പിറക്കൽ പാലത്തിന് സമീപമാണ് അപകടം. വേലംകോണം ചാരുംകുഴി പുത്തൻവീട്ടിൽ സ്വാതി പ്രകാശ് ആണ് മരിച്ചത്. ബുള്ളറ്റും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിക്കുകയും അതിന് പുറകിലായി വന്ന മറ്റ് മൂന്ന് ബൈക്കുകളും ഇടിച്ചുകയറുകയുമായിരുന്നു. അപകടത്തിൽ ഏഴു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കരവാളൂർ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട ആനയെ ആഘോഷപൂർവ്വം കൊണ്ടുവരുന്ന സംഘമാണ് അപകടത്തിൽ പെട്ടത്.   […]

കോട്ടയം: ജില്ലയില്‍ ഒരാഴ്ചയ്ക്കിടെ കോവിഡ് സ്ഥിരീകരിച്ചത് 348 പേര്‍ക്ക്. ബാധിതരുടെ എണ്ണത്തില്‍ നേരിയ വര്‍ധന കണ്ടെത്തിയ സാഹചര്യത്തില്‍ ഇടപെടലുകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ അറിയിച്ചു. ഈ മാസം ഇതുവരെ 594 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഗര്‍ഭിണികള്‍, പ്രായമായവര്‍, കുട്ടികള്‍ എന്നിവരും കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ ഗുരുതര രോഗങ്ങള്‍ ഉള്ളവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഡി.എം.ഒ. നിര്‍ദേശിച്ചു. ഇവരില്‍ കുട്ടികള്‍ ഒഴികെയുള്ളവര്‍ കരുതല്‍ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ ഉടന്‍ […]

ആലപ്പഴ: ജില്ലയിലെ കായികമേഖലയിൽ നടന്നുവരുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ജില്ല കളക്ടർ ഹരിത വി. കുമാർ വിലയിരുത്തി. നിർമാണപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ചെങ്ങന്നൂർ, കണിച്ചുകുളങ്ങര, ആര്യാട് തുടങ്ങിയ സ്റ്റേഡിയങ്ങളെ സംബന്ധിച്ചും ഇഎംഎസ് സ്റ്റേഡിയം ഉൾപ്പെടെയുള്ള തുടങ്ങുവാൻ പോകുന്ന പ്രവർത്തനങ്ങളെ സംബന്ധിച്ചും ചർച്ച നടത്തി. പ്രവർത്തന പുരോഗതികൾ വിലയിരുത്തുന്നതിന് വേണ്ടി സ്ഥലം സന്ദർശിക്കുമെന്ന് അവർ പറഞ്ഞു. ജില്ലയിൽ നടക്കുവാൻ പോകുന്ന എന്റെ കേരളം എക്സിബിഷനിൽ സ്പോർട്സുമായി ബന്ധപ്പെട്ട് ചെയ്യേണ്ട പ്രവർത്തനങ്ങളെ സംബന്ധിച്ച് രൂപരേഖയായി. രാജാ കേശവദാസ് നീന്തൽകുളം അവധിക്കാലത്ത് കുട്ടികൾക്ക് […]

error: Content is protected !!