പാലക്കാട്: ആമസോൺ ഇന്ത്യ,മുൻനിര അസോസിയേറ്റുകളും ജീവനക്കാരും അവരുടെ ആശ്രിതരും ഉൾപ്പെടെ ഒരു ലക്ഷത്തിലേറെ ആളുകൾക്ക് വാക്‌സിനേഷൻ ലഭ്യമാക്കി.ഓൺ സൈറ്റ് വാക്‌സിനേഷന്റെ ഒന്നാം ഘട്ടമെന്ന നിലയിലാണ് ഇന്ത്യയിലെ 26 നഗരങ്ങളിൽ വാക്‌സിനേഷൻ പൂർത്തിയാക്കിയത്.
/sathyam/media/post_attachments/KsbNNrHIfI1kXYXrsf4F.jpg)
ജീവനക്കാർ,പാർട്ണർമാർ, എസ്എംബി വില്പനക്കാർ, അവരുടെ ആശ്രിതർ എന്നിവർ ഉൾപ്പെടെ 10 ലക്ഷം ആളുകൾക്കാണ് വാക്‌സിനേഷൻ നൽകിയത്. വരുന്ന ആഴ്ചകളിൽ കൂടുതൽ മുൻനിര ടീമുകൾക്കും ജീവനക്കാർക്കും വാക്‌സിനേഷൻ ലഭ്യമാക്കുമെന്ന് ആമസോൺ ട്രാൻസ്‌പോർട്ടേഷൻ ഡയറക്ടർ അഭിനവ് സിംഗ് പറഞ്ഞു.
ആമസോൺ ഇന്ത്യ ജീവനക്കാരെ വാക്‌സിനേഷൻ എടുക്കാൻ പ്രേരിപ്പിക്കുന്നതിനായി ആശുപത്രികളിലേക്കുള്ള സുഗമമായ അക്‌സസ്സ്, വാക്‌സിനേഷൻ റീഇംബേഴ്‌സ്‌മെന്റുകൾ, ഓൺസൈറ്റ് ഈവന്റുകൾ എന്നിവ ഉൾപ്പെടെയുള്ള നിരവധി ചാനലുകൾ സജ്ജമാക്കിയിട്ടുണ്ട്.
ഓൺ-സൈറ്റ് വാക്‌സിനേഷൻ പ്രോഗ്രാമിനു പുറമേ, ഓൺ-സൈറ്റ് വാക്‌സിനേഷൻ പരിപാടികളിലേക്ക് ജീവനക്കാരെ ആകർഷിക്കാൻ നിരവധി സംരംഭങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്.
ആമസോൺ ഇന്ത്യ വാക്‌സിനേഷൻ എടുക്കാൻ മുന്നോട്ടുവരുന്ന മുൻനിര ജീവനക്കാർക്ക് ഒരു സ്‌പെഷ്യൽ പേ ആയി 750 രൂപ നല്കും. ഇതിനു പുറമേ മുൻനിര ജീവനക്കാരെയും അവരുടെ അർഹരായ ആശ്രിതരെയും സഹായിക്കുന്നതിനായി കോവിഡ്-19 ഉമായി ബന്ധപ്പെട്ട ആനുകൂല്യങ്ങളും പിന്തുണ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ഇവയിൽ ശമ്പള അഡ്വാൻസ്, കോവിഡ്-19 സ്‌പെഷ്യൽ ലീവ്, ഐസൊലേഷൻ ഫെസിലിറ്റി സപ്പോർട്ട്, എന്നിങ്ങനെയുള്ള നിരവധി കാര്യങ്ങൾ ഉൾപ്പെടുന്നു. ഈ ആനുകൂല്യങ്ങൾ കഴിഞ്ഞ വർഷം ലോകവ്യാപകമായുള്ള അതിന്റെ ടീമുകൾക്കുള്ള പ്രത്യേക ബോണസുകളിലും ഇൻസെന്റീവുകളിലും നിക്ഷേപിച്ച 11.5 ബില്യൺ അമേരിക്കൻ ഡോളറിന് പുറമേയാണ്.