അംബേദ്കർ ജയന്തി ആഘോഷിച്ചു

New Update

ദമ്മാം :ഇന്ത്യൻ ഭരണ ഘടനാ ശില്പിയും, അധഃസ്ഥിതരുടെ വിമോചകനുമായ ബാബ സാഹേബ് Dr. B. R. അംബേദ്കറുടെ ജന്മദിനവും, പ്രവാസ ലോകത്തു ദലിത് ശബ്ദമായി ഉയർന്നുവരുന്ന അംബേദ്കറൈറ് ഇന്നവേറ്റിവ് മൂവ്മെന്റ് (AIM)ന്റെ സൗദി ഘടക ത്തിന്റെ 4 ആം മത് വാർഷികവും പ്രൗഢ ഗംഭീരം ആയി ആഘോഷിച്ചു. ദമ്മാം ഹോട്ടൽ റെഡ് ടേബിളിൽ നടന്ന പരിപാടി സുധീഷ് പതാരം സ്വാഗതം പറഞ്ഞു, സൗദി AIM കൂട്ടായ്മ പ്രസിഡന്റ് മാന്യ. പ്രദീപ് പൂവഞ്ചിറ അധ്യക്ഷത വഹിച്ചയോഗത്തിൽ മാന്യ. കെ. എം. ബഷീർസാഹിബ്‌ (തനിമ സംസാകാരികവേദി സൗദി പ്രസിഡന്റ്‌ )ഉത്‌ഘാടനം ചെയ്തു.

Advertisment

publive-image

മാന്യ. മങ്കേഷ് ജാദവ് (അംബേദ്കറൈറ് BAMCEF ) മുഖ്യ പ്രഭാഷണം നടത്തി. മുഹ്‌സിൻ ആറ്റാശേരി (പ്രവാസി സാംസ്‌കാരികവേദി ), നവാബ് (യൂത്ത് ഇന്ത്യ ),ഷമീർ (യൂത്ത് ഇന്ത്യ), നസീബ് (ഫ്രറ്റേർണിട്ടി ഫോറം ), ശിരിഷ് സോൻവാനേ (BAMCEF), നവാസ് (സൗദി പാട്ടുകൂട്ടം ), അരുൺ ബാംഗ്ലൂർ, സുനിൽ (BAMCEF) തുടങ്ങിയവർ ആശംസകൾ അറിയിച്ചു. പ്രവാസ ലോകത്തു തനതു നാടന്പാട്ടിന്റെ മണിചെപ്പുതുറക്കുന്ന സൗദി പാട്ടുകൂട്ടത്തിനു AIM ആദരവ് നൽകി. സൗദി സെക്രട്ടറി ശൈലേന്ദ്രൻ കൃതജ്ഞാത രേഖപ്പെടുത്തി.

Advertisment