/sathyam/media/post_attachments/AD7bs7pvIFUSDzwMvXCR.jpg)
മണ്ണാർക്കാട്: അംബേദ്കര്‍ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഡോ. ബി.ആര്‍ അംബേദ്കര്‍ 130 -ാം ജന്മദിനം വൈജ്ഞാനിക ചർച്ചയോടെ ആഘോഷിച്ചു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഉമ്മു സല്‍മ ഉദ്ഘാടനം ചെയ്തു. എ. രാമകൃഷ്ണൻ അധ്യക്ഷനായി. അംബേദ്കറുടെ ജന്മവാർഷികദിനം ലോക വിഞാന ദിനമായി ആചരിക്കുകയാണ്. ഇന്ത്യൻ ഭരണഘടനയുടെ അന്തസത്തയായി
നീതിയും തുല്യതയും കൊണ്ടുവന്ന് ഭരണഘടനയ്ക്കു രൂപം കൊടുക്കാൻ നിയോഗിക്കപ്പെട്ട അംബേദ്കറുടെ ജീവിതകഥ അരികുവൽക്കരിക്കപ്പെട്ട ഒരു ജനവിഭാഗത്തിന്റെകൂടി ഉയിർത്തെഴുന്നേല്പിന്റെ കഥയാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കെ.പി.എസ് പയ്യനെടം പറഞ്ഞു.
ശിവൻ പി.പി മംഗലാംകുന്ന്, എം. കെ ഹരിദാസ്, സമദ് കല്ലടിക്കോട്, സുധാകരൻ മണ്ണാർക്കാട്,
വിനോദ് കുമാർമാസ്റ്റർ, അബ്ദുറഹ്മാൻ, ചാമി കാഞ്ഞിരം, ജാനകി ടീച്ചർ, ചാമി താഴേക്കോട്
തുടങ്ങിയവർ പ്രസംഗിച്ചു. പി.ശിവദാസൻ സ്വാഗതവും സി. ആർ. രമണി നന്ദിയും പറഞ്ഞു.
അംബേദ്കർ പഠന കേന്ദ്രത്തിന്റെ പ്രഥമ പുരസ്ക്കാരം മൂന്നു പതിറ്റാണ്ട് കാലത്തെ മാധ്യമ പ്രവർത്തനം മുൻ നിർത്തി അഡ്വ. ഉമ്മു സല്‍മ ഡോ.എം. കെ ഹരിദാസന് സമ്മാനിച്ചു.