അമ്പിളിയിലെ ഞാൻ ജാക്‌സനല്ലടാ… ഗാനത്തിന് ചുവടു വച്ച് കുഞ്ചാക്കോ ബോബനും സൗബിനും, നസ്രിയയും

ഫിലിം ഡസ്ക്
Tuesday, August 6, 2019

സൗബിൻ ഷാഹിറിന്റെ വ്യത്യസ്ത നൃത്ത രംഗത്തോടെ പുറത്തു വന്ന അമ്പിളിയിലെ ഞാൻ ജാക്‌സനല്ലടാ… ഗാനത്തിന് ചുവടു വച്ച് കുഞ്ചാക്കോ ബോബനും സൗബിനും, നസ്രിയയും .

ഓഗസ്റ്റ് 4 ഞായറാഴ്ച കൊച്ചിയിൽ നടന്ന അമ്പിളി സംഗീത സന്ധ്യയിലാണ് ഞാൻ ജാക്സനല്ലടാ എന്ന് തുടങ്ങുന്ന ഗാനത്തിന് ഇവർ അപ്രതീക്ഷിത നൃത്തം അവതരിപ്പിച്ചത്. സൗബിൻ ചുവടു വയ്ക്കുന്നത് നേരിൽ കാണാൻ പരിപാടിക്കെത്തിയ പ്രേക്ഷക സംഘത്തിനും സാധിച്ചു. നസ്രിയയുടെ അനുജൻ നവീൻ ആദ്യമായി വേഷമിടുന്ന ചിത്രം കൂടിയാണിത്.

ലൈവ് പരിപാടിയിൽ ഗായകരായ ബെന്നി ദയാൽ, ആന്റണി ദാസൻ, സൂരജ് സന്തോഷ്, വിഷ്ണു വിജയ്, മധുവന്തി നാരായൺ എന്നിവർ പങ്കെടുത്തു.ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്പിളി. സൗബിന്‍ ഷാഹിറാണ് അമ്പിളിയായി വേഷമിടുന്നത്.

×