നിറവയറുമായി വേദിയില്‍ ചുവടുവച്ച്‌ നടി അമ്പിളി ദേവി: വീഡിയോ

ഫിലിം ഡസ്ക്
Tuesday, September 10, 2019

നിറവയറുമായി വേദിയില്‍ ചുവടുവച്ച്‌ നടി അമ്പിളി ദേവി. അമ്പിളിയുടെ ഭര്‍ത്താവും നടനുമായ ആദിത്യന്‍ ജയനാണ് ഏറെ സന്തോഷത്തോടെ വീഡിയോ പങ്കുവച്ചത്. ‘ശ്യാമവാനിലേതോ…’ എന്ന ഗാനത്തിനൊപ്പമാണ് അമ്പിളി കുട്ടികള്‍ക്കൊപ്പം ഡാന്‍സ് ചെയ്തത്.

അമ്പിളിദേവിയുടെ നൃത്തവിദ്യാലയമായ നൃത്ത്യോദയയുടെ വാര്‍ഷികത്തിലാണ് കുട്ടികള്‍ക്കൊപ്പം താരവും നൃത്തം ചെയ്തത്. അമ്പിളി വീണ്ടും ഡാന്‍സ് ചെയ്യണമെന്നത് തന്റെ ആഗ്രഹമായിരുന്നെന്നും ഒരുപാട് സന്തോഷവും അഭിമാനവും നിറഞ്ഞ നിമിഷമായിരുന്നെന്നും ആദിത്യന്‍ കുറിച്ചു. അമ്പിളി ദേവിയും ആദിത്യനും മകന്‍ അപ്പുവും ഒരുമിച്ചാണ് ഡാന്‍സ് സ്‌കൂളിലെ നൃത്തപരിപാടിക്കായി എത്തിയത്.

കഴിഞ്ഞ ജനുവരിയിലായിരുന്നു നടന്‍ ആദിത്യന്‍ ജയനുമായി അമ്പിളി ദേവിയുടെ വിവാഹം.

×