എന്നും എന്‍റെ ഒപ്പം ഉണ്ടാകണം… അമ്പിളിക്ക് പിറന്നാള്‍ ആശംസയുമായി ആദിത്യന്‍

ഫിലിം ഡസ്ക്
Tuesday, September 17, 2019

അമ്പിളി ദേവിക്ക് പിറന്നാള്‍ ആശംസകള്‍ നേർന്ന് ഭർത്താവ് ആദിത്യൻ ജയൻ. ഇന്നലെയായിരുന്നു അമ്പിളിയുടെ പിറന്നാള്‍. പിറന്നാൾ ദിനത്തില്‍ ഒപ്പമുണ്ടാകാത്ത സങ്കടവും ആദിത്യൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നു.

ഇന്ന് രേവതി നക്ഷത്രം അമ്പിളിയുടെ പിറന്നാൾ. ചിങ്ങമാസത്തിലെ രേവതി ആണ് അമ്പിളി.ഞാൻ ചിങ്ങ മാസത്തിലെ ഉത്രാടവും.ഞാൻ ഇപ്പോൾ തൃശ്ശൂർ ആണ് ഒപ്പം ഉണ്ടാകണം എന്ന് ആഗ്രഹിച്ചു,പക്ഷെ വടക്കുംനാഥനെ ഒന്ന് പോയി കണ്ടു സങ്കടമെല്ലാം പറഞ്ഞു. കുറച്ചു സങ്കടമൊക്കെ ഉണ്ട്.എങ്കിലും ഹാപ്പി ആണ്. ആയുരാരോഗ്യത്തോടെ എന്നും സന്തോഷത്തോടെ എന്‍റെ ഒപ്പം എന്നും ഉണ്ടാകണം എന്ന് എന്‍റെ വടക്കുംനാഥനോടു പ്രാർത്ഥിക്കുന്നു എന്‍റെ അന്പിളി കൊച്ചേ…

×