/sathyam/media/post_attachments/EhSuyHDuYvvrpwXlrbgT.jpg)
പുലാപ്പറ്റ: മഹാമാരി കാലത്ത് പുലാപ്പറ്റ പ്രദേശത്ത് കഷ്ടപ്പെടുന്ന രോഗികൾക്കും, സാധാരണ കുടുംബങ്ങൾക്കും സഹായമായി കടമ്പഴിപ്പുറം പഞ്ചായത്ത് പുലാപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വാങ്ങിയ കോവിഡ് കെയർ ആംബുലൻസ് വി.കെ ശ്രീകണ്ഠൻ എംപി ഫ്ലാഗ് ഓഫ് ചെയ്തു.
/sathyam/media/post_attachments/7hXTC2AVDICTg9GjmcsD.jpg)
കോൺഗ്രസ് കമ്മിറ്റിയാണ് ആംബുലൻസ് വാങ്ങുന്നതും പ്രവർത്തിക്കുന്നതും. എന്നാൽ ആംബുലൻസിനകത്തേക്ക് രാഷ്ട്രീയമുണ്ടാവില്ല. രോഗങ്ങൾക്ക് നടുവിൽ ഉഴലുന്നവർ സഹായത്തിനായി കനിവ് തേടുമ്പോൾ, രാഷ്ട്രീയം ഒഴിവാക്കി ജനകീയമായി പ്രവർത്തിക്കാൻ കഴിയുന്നിടത്താണ് കാരുണ്യം അർഥപൂർണമാകുന്നതെന്ന് എംപി പറഞ്ഞു.
പുലാപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.എ കമറുദ്ദീൻ അധ്യക്ഷനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ:പി.സരിൻ മുഖ്യ പ്രഭാഷണം നടത്തി. കെപിസിസി സെക്രെട്ടറി ഹരിഗോവിന്ദൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാമകൃഷ്ണൻ മാസ്റ്റർ, ഒറ്റപ്പാലം യുഡിഎഫ് ചെയർമാൻ പി.ഗിരീഷ്, മുതിർന്ന കോൺഗ്രസ് നേതാവ് പി.എസ്.അബ്ദുൽഖാദർ,
ചിത്രൻ പുത്തൻകളം, നിഹാൽ, രാഹുൽ, വിപിൻ, തുടങ്ങിയവർ പങ്കെടുത്തു.