/sathyam/media/post_attachments/ybF9sEbPWVcgEFB2pUFw.jpg)
കുവൈറ്റ്:എസ്‌എംസിഎ കുവൈറ്റ് സഭാദിന-ദുഖ്റാന തിരുനാൾ സംഗമം വിവിധങ്ങളായ പരിപാടികളോടെ ജൂലൈ 02 ന് വൈകുന്നേരം 6 മണിക്ക് സമുചിതമായി ആഘോഷിച്ചു. എസ്‌എംസിഎ അബ്ബാസിയ ഏരിയയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട റംശാ പ്രാർത്ഥനയോടു കൂടി ആരംഭിച്ച ആഘോഷങ്ങളിൽ സിറ്റി ഫർവാനിയ ഏരിയ സഭാ ഗാനവും, ഫഹാഹീൽ ഏരിയ എസ്‌എംസിഎ ആന്തവും ആലപിച്ചു.
സമ്മേളനത്തിൽ, ജനറൽ സെക്രട്ടറി അഭിലാഷ് അരീക്കുഴിയിൽ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ബിജോയ് പാലക്കുന്നേൽ അദ്ധ്യക്ഷ പ്രസംഗം നടത്തി. താമരശ്ശേരി രൂപതാധ്യക്ഷൻ ബിഷപ്പ് ലെഗേറ്റ്-സിസി ഗ്ലോബൽ അഭിവന്ദ്യ റെമിജിയോസ് ഇഞ്ചനാനിയിൽ പിതാവ് തിരുനാൾ സന്ദേശം നൽകി.
എസ്‌എംസിഎ യുടെ ചരിത്ര താളുകളിലേക്കു ഒരു പുതിയ അധ്യായം കൂടി എഴുതി ചേർക്കപ്പെട്ട എസ്‌എംസിഎ വിഷൻ-വീഡിയോ ന്യൂസ് ബുള്ളറ്റിന്റെ പ്രകാശന കർമ്മം നോർത്തേൺ അറേബ്യ സിറോ മലബാർ എപ്പിസ്കോപ്പൽ വികാർ റെവ. ഫാ. ജോണി ലോണിസ് മഴുവഞ്ചേരി നിർവഹിച്ചു.
എസ്എംവൈ എം പ്രസിഡന്റ് നാഷ് വർഗീസ്, ബാലദീപ്തി പ്രസിഡന്റ് നേഹ ജയ്‌മോൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ട്രെഷറർ സാലു പീറ്റർ എല്ലാവർക്കും നന്ദി പറഞ്ഞു.
ബാലദീപ്തി കുട്ടികൾ അവതരിപ്പിച്ച മാർഗം കളി, സംഘ നൃത്തം സമൂഹ ഗാനം, മുതിർന്നവർ അവതരിപ്പിച്ച സുറിയാനി ഗാനം, സംഘ ഭക്തി ഗാനം എന്നിവ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. ആർട്സ് കൺവീനർ എല്ലാവർക്കും അഭിനന്ദന സന്ദേശം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us