ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ ഗ്ലോബൽ ടൈംസ് കഴിഞ്ഞ ദിവസങ്ങളായി ഇന്ത്യക്കെ തിരെ പലവിധ മുന്നറിയിപ്പുകളും ഭീഷണികളും തുടർച്ചയായി നടത്തുകയാണ്. ഇതിൽ അവസാനത്തേതാണ് ടിബറ്റിൽ ചൈന നടത്തുന്ന യുദ്ധഭ്യാസങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ. ഇതോടൊപ്പം ഇന്ത്യ - ചൈന വ്യാപാരം, ഇന്ത്യ അമേരിക്ക സൗഹൃദം കൂടാതെ ഇന്ത്യയിൽ ചൈനീസ് ഉല്പന്നങ്ങൾക്കെതിരേയുയരുന്ന പ്രതിഷേധങ്ങളും പ്രതിപാദിക്കുന്നുണ്ട്.
/sathyam/media/post_attachments/rvSYWfh1S9omL1Q3mNt8.jpg)
ചൈനീസ് സൈന്യത്തിന്റെ തയ്യാറെടുപ്പുകളും ആധുനിക യുദ്ധോപകരണങ്ങളുടെ വിവരണങ്ങളും, അവർ കൈക്കൊള്ളാൻ പോകുന്ന നടപടികളും ഒന്നൊന്നായി ഓൺലൈനിൽ വിവരിക്കുകയാണ്.
" ഞങ്ങൾ ടിബറ്റിൽ 5 സൈനികയൂണിറ്റുകൾ തയ്യാറാക്കിയിരിക്കുന്നു. വാർത്താവിതരണം, പർവ്വതാ രോഹണം ,സന്നാഹം,റെസ്ക്യൂ കൂടാതെ തദ്ദേശീയരെ ഉൾപ്പെടുത്തിയുള്ള ഫൈയിറ്റ് ക്ലബ്ബും ഇതിൽപ്പെടും. സൈന്യത്തി ന്റെ ബ്രിഗേഡിനെ ടിബറ്റിൽ തയ്യറാക്കിനിർത്തിയിരിക്കുകയാണ്. രാത്രികാല പാരച്യൂട്ട് സേനയും അവിടെ സജ്ജമാണ്. സൈന്യം അവിടെ ഇപ്പോൾ നിരന്തരം യുദ്ധാഭ്യാസം നടത്തിവരുന്നു. വായുസേനയുടെ കോർ യൂണിറ്റ് പാരച്യൂട്ട് അഭ്യാസം രാപ്പകലില്ലാതെ നടത്തിവരുന്നു. ഇത് യുദ്ധസന്നാ ഹത്തിൻ്റെ മുന്നോടിയാണ്. " പത്രം വിവരിക്കുന്നു.
/sathyam/media/post_attachments/rA2NdOd3E8edFiJ0p2zh.jpg)
ചൈനയ്‌ക്കെതിരായ നിലപാടുകൾ ഇന്ത്യ സ്വീകരിച്ചാൽ ഇന്ത്യൻ സിനിമകളും ഉൽപ്പന്നങ്ങളും നിരോധിക്കാൻ തങ്ങൾ നിർബന്ധിതരാകുമെന്നും കോവിഡ് കാലത്ത് ഏഷ്യൻ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്പ്മെന്റ് ബാങ്കിൽനിന്ന് ഇൻഡ്യയെടുത്ത 750 മില്യൺ ഡോളർ വായ്പ്പയുൾപ്പെടെ ഇന്ത്യയുടെ കടം 1.25 ബില്യൺ ആയിരിക്കുകയാണെന്നും പത്രം ഓർമ്മിപ്പിക്കുന്നു.
അമേരിക്കക്കുമുണ്ട് അവരുടെ ശക്തമായ മുന്നറിയിപ്പ്. പാശ്ചാത്യ രാജ്യങ്ങളെല്ലാം ഇന്ത്യക്കൊപ്പമാണെന്ന തരത്തിൽ അമേരിക്ക നടത്തുന്ന പ്രചരണം അവസാനിപ്പിക്കണമെന്നും ചൈനയെ ഏതു ശ്രേണിയിലാണ് അമേരിക്ക ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
/sathyam/media/post_attachments/tChhp8gCcID4UOISe1WA.jpg)
ഇന്ത്യയും ചൈനയും തമ്മിലുള്ള പരസ്പ്പര ചർച്ചകളാണ് തുടരേണ്ടതെന്നും ഈ വിഷയത്തിൽ ഇന്ത്യ ഒരിക്കലും അമേരിക്കയുടെ മധ്യസ്ഥം അംഗീകരിക്കരുതെന്നും പത്രം താക്കീതുനൽകുന്നു.
ഇതിനിടെ ജൂൺ 15 നു നടന്ന സംഘർഷത്തിൽ പരുക്കേറ്റ 76 സൈനികരിൽ 18 പേർ ലേഹ് ആശുപത്രിയിലും ബാക്കിയുള്ളവർ മറ്റുള്ള ആശുപത്രികളിലുമായി ചികിത്സ തുടരുകയാണ്.അന്നത്തെ സംഘർഷത്തിൽ ചൈന പിടികൂടിയ ഒരു കേണൽ,നാല് മേജർമാർ ഉൾപ്പെടെയുള്ള 10 സൈനികരെ ചൈന മോചിപ്പിച്ചു.
ഇത്രയധികം ആളുകൾക്ക് പരുക്കേറ്റതും 10 സൈനികരെ തട്ടിക്കൊണ്ടുപോയതും ഇന്ത്യൻ സേനാവൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us