വാർഷിക വരുമാനത്തിൽ ഇന്ത്യൻ കുടുംബങ്ങൾ യുഎസിൽ മുന്നിൽ

New Update

ന്യുയോർക്ക്: സ്വദേശികൾ മറ്റു വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവർ എന്നിവരേക്കാള്‍ കുടുംബ വാർഷിക വരുമാനം ഇന്ത്യൻ അമേരിക്കൻ വംശജർക്കാണെന്ന് സർവെ. 120,000 ഡോളർ വാർഷിക വരുമാനം വാങ്ങുന്നവരാണ് ഇന്ത്യാക്കാരെന്ന് ഏഷ്യൻ അമേരിക്കൻ കൊയ്‍ലേഷൻ നടത്തിയ സർവെ ചൂണ്ടികാണിക്കുന്നു.അതോടൊപ്പം 7 ശതമാനം ഇന്ത്യൻ വംശജർ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരാണെന്നും സർവെ പറയുന്നു.

Advertisment

publive-image

ഏറ്റവും ചുരുങ്ങിയ വാർഷിക വരുമാനം കുടുംബത്തിന് 25750 ഉം വ്യക്തിക്ക് 12490 ഉം ലഭിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ പൗരന്മാർ ദാരിദ്യരേഖക്കു താഴെ കഴിയുന്നവർ മ്യാൻമാറിൽ നിന്നുള്ളവരാണ്. നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ വാർഷിക വരുമാനം 46000 ത്തിൽ നിൽക്കുമ്പോൾ പാക്കിസ്ഥാനിൽ നിന്നുള്ളവരുടെ വാർഷിക വരുമാനം ശരാശരി 79,000 ഡോളറാണ്.

ഏഷ്യൻ അമേരിക്കൻ (11%), ബ്ലാക്ക് ആൻഡ് നേറ്റീവ് അമേരിക്കൻസ് (24%), ലാറ്റിനോ (18%) എന്നീ ക്രമത്തിലാണ് ദാരിദ്ര്യ രേഖയ്ക്ക് താഴെ കഴിയുന്നവർ. ഏഷ്യൻ ഇമിഗ്രന്‍റിൽ 61 ശതമാനം പേർ ബിരുദമോ, ബിരുദാനന്തര ബിരുദമോ നേടിയവരാണ്. യുഎസ് പോപ്പുലേഷനിൽ മൂന്നിൽ ഒരുഭാഗം മാത്രമാണ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി പുറത്തുവരുന്നതെന്നും സർവേ പറയുന്നു.

america annual report
Advertisment