അമേരിക്കയില്‍ വീണ്ടും രോഗവ്യാപന മുന്നറിയിപ്പ് ; ട്രംപിന്റെ ഒക്ലഹോമ റാലിക്കെതിരെ വിദദ്ധര്‍

New Update

ഒക്ലഹോമ : ലോകത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് പദവിയിലേയ്ക്ക് വീണ്ടും മത്സരിയ്ക്കാനൊരുങ്ങുന്ന ഡൊണാള്‍ഡ് ട്രംപിന് മുന്നറിയിപ്പ്. തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം നടത്തുന്ന റാലികളിലൂടെ കോവിഡ് വ്യാപനം വര്‍ദ്ധിക്കാന്‍ വഴിയൊരുക്കുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ലോക്ഡൗണ്‍ നടപ്പിലാക്കിയിരുന്നു.

Advertisment

publive-image

എന്നാല്‍ ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ വീണ്ടും ട്രംപ് നിര്‍ത്തിവച്ച പ്രചരണ ക്യാമ്പിനാണ് തുടക്കം കുറിക്കുന്നത്. അമേരിക്കയില്‍ കുറവ് കോവിഡ് റിപ്പോര്‍ട്ട് ചെയ്ത് സംസ്ഥാനമായ ഒക്ലഹോമയിലെ തുള്‍സയിലേക്കാണ് ജൂൺ 20 നു പ്രചരണ പരിപാടിയുംമായി ബന്ധപ്പെട്ട് ട്രംപ് പോകുന്നത്.

പരിപാടിയില്‍ പങ്കെടുത്താല്‍ ആളുകളില്‍ അണുബാധയുണ്ടാകുകയും രോഗവ്യാപനം വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് അറിയിച്ചു. വീടുകളിലേക്ക് മടങ്ങി പോകുന്ന ആളുകളിലും സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനത്തിന് വഴിയൊരുക്കുമെന്ന് ആരോഗ്യ വിദദ്ധര്‍ മുന്നറിയിപ്പ് നല്‍കി.

publive-image

ടെക്സാസ് ഫ്ലോറിഡ ഉൾപ്പെടെ 21 സംസ്ഥാനങ്ങളിൽ കൊറോണ വൈറസിന്റെ വ്യാപനം സാവകാശം ഉയർന്നുകൊണ്ടിരിക്കുന്നതായാണ് റിപ്പോർട്ട് .ഒക്ലഹോമയിൽ നടക്കുന്ന റാലി മാറ്റിവെക്കണമെന്നു അധികൃധർ അഭ്യർത്ഥി ച്ചിട്ടുണ്ട്.

AMERICA COVID
Advertisment