അമേരിക്ക റീജിയൺ പ്രവാസി മലയാളീ ഫെഡറേഷൻ നവജീവൻ സെന്ററിന് സഹായധനം കൈമാറി

New Update

ഡാളസ്: പ്രവാസി മലയാളീ ഫെഡറേഷൻ അമേരിക്ക റീജിയൺ എക്സിക്യൂട്ടീവ് അംഗങ്ങളിൽ നിന്ന് മാത്രം സമാഹരിച്ച സഹായധനം കോട്ടയം മെഡിക്കൽ കോളേജിലും പരിസര പ്രദേശങ്ങളിലും ഉള്ള നിരാലംബരായവർക്ക് ഭക്ഷണം നൽകുന്ന നവജീവൻ സെന്റർ സ്ഥാപകൻ പി.യൂ തോമസിന് നൽകികൊണ്ട് ഈ വർഷത്തെ റീജിയൺ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

Advertisment

publive-image
കോട്ടയത്തെ നവജീവൻ സെന്ററിൽ നടന്ന ലളിതമായ ചടങ്ങിൽ പി.എം.എഫ് ഗ്ലോബൽ കോർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ അമേരിക്ക റീജിയൺന്റെ സഹായധനമായ 100000 രൂപ പി.യൂ തോമസിന്കൈമാറി. ചടങ്ങിൽ പി.എം.എഫ് കേരളാ സ്റ്റേറ്റ് കമ്മറ്റി കോർഡിനേറ്റർ ബിജു കെ.തോമസ്, പ്രസിഡന്റ് ബേബി മാത്യു, വൈസ്.പ്രസഡന്റ് ജയൻ.പി കൊടുങ്ങലൂർ ,സെക്രട്ടറി ജിഷിൻ പാലത്തിങ്കൽ, ട്രഷറാർ ഉദയകുമാർ.കെ ഗോപകുമാർ ,മധു എന്നിവർ പങ്കെടുത്തു.

അമേരിക്കൻ റീജിയൻ പ്രവർത്തനമാരംഭിച്ചു ചുരുങ്ങിയ സമയത്തിനുള്ളിൽ ചാരിറ്റി പ്രവർത്തനങ്ങൾക് നേത്ര്വത്വം നല്കാൻ കഴിഞ്ഞുവെന്നതിൽ അഭിമാനിക്കുന്നുവെന്നും , അതോടൊപ്പം പ്രവാസി മലയാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പഠിച്ചു പരിഹാരം കണ്ടെത്തുന്നതിന് പരമാവധി ശ്രമിക്കുമെന്നും റീജിയൺ കോർഡിനേറ്റർ ഷാജീ എസ്.രാമപുരം അറിയിച്ചു.

പ്രവാസി മലയാളീ ഫെഡറേഷൻ നോർത്ത് അമേരിക്ക റീജിയൺ കോർഡിനേറ്റർ ഷാജീ എസ്.രാമപുരത്തിന്റെ നേതൃത്വത്തിൽ പ്രൊഫ: ജോയ് പല്ലാട്ടുമഠം (പ്രസിഡന്റ്), തോമസ് രാജൻ (വൈസ്.പ്രസിഡന്റ്), സരോജ വർഗീസ് (വൈസ് പ്രസിഡന്റ്), ലാജി തോമസ് (സെക്രട്ടറി), രാജേഷ് മാത്യു (ജോയിന്റ് സെക്രട്ടറി), ജീ മുണ്ടക്കൽ (ട്രഷറാർ), റിനു രാജൻ, (ജോയിന്റ് ട്രഷറാർ).വിവിധ ഫോറങ്ങളുടെ അധ്യക്ഷന്മാരായ മാത്യുസ് ടി.മാത്യൂസ്, ഷീല ചെറു, പ്രൊഫ.സഖറിയ മാത്യു, ഡോ.അന്നമ്മ സഖറിയ, ബോബി വർക്കി, സൈജു വർഗീസ്, പൗലോസ് കുയിലാടൻ, സാജൻ ജോൺ, സഞ്ജയ് സാമുവേൽ, തോമസ് ജോസഫ്, ടോം ജേക്കബ്, നിജോ പുത്തൻപുരക്കൽ എന്നിവരടങ്ങുന്ന എക്സിക്യൂട്ടിവ്‌ കമ്മറ്റിയാണ് അമേരിക്ക റീജിയൺ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

america regional
Advertisment