ആഭ്യന്തര കലാപ ഭീഷണി: അമേരിക്കയില്‍ ടെറര്‍ അലര്‍ട്ട് പ്രഖ്യാപിച്ചു

New Update

വാഷിങ്ടന്‍ ഡിസി: ആഭ്യന്തര കലാപത്തിനു സാധ്യത മുന്നില്‍ കണ്ട് അമേരിക്കയില്‍ പൂര്‍ണ്ണമായും ടെറര്‍ അലര്‍ട്ട് പ്രഖ്യാപിച്ചതായി യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി ജനുവരി 27ന് പുറത്തിറക്കിയ വാര്‍ത്താ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. കലാപത്തിനു ശ്രമിച്ചതായി വ്യക്തമായ തെളിവുകള്‍ ഒന്നും ചൂണ്ടികാണിക്കാതെയാണ് ഉത്തരവിറക്കിയിരിക്കുന്നത്.

Advertisment

publive-image

ജോ ബൈഡന്‍ പ്രസിഡന്റാകുന്നതിനെ എതിര്‍ത്ത് ഗവണ്‍മെന്റ് വിരുദ്ധ ശക്തികളില്‍ നിന്നാണ് ഭീഷിണിയുയര്‍ന്നിട്ടുള്ളതെന്നും ജനുവരി 20 മുതല്‍ ഈ സാഹചര്യം നിലനില്‍ക്കുകയാണെന്നും ബുള്ളറ്റിനില്‍ പറയുന്നു. സമീപ ദിവസങ്ങളില്‍ അക്രമാസക്തമായ ലഹളകള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വര്‍ധിച്ചുവരുന്നുണ്ടെന്നും ഇത് വ്യാപിക്കാതിരിക്കുന്നതിന് അടിയന്തിരനടപടികള്‍ സ്വീകരിക്കുമെന്നും ഡിഎച്ച്എസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി നൂറ്റിഅമ്പതില്‍പരം തീവ്രവാദി ഗ്രൂപ്പില്‍പ്പെട്ടവരെ ഇതിനകം തന്നെ അറസ്റ്റു ചെയ്തിട്ടുണ്ട്.

കോവിഡ് 19 വ്യാപിക്കാതിരിക്കുന്നതിനുള്ള ശക്തമായ മുന്‍ കരുതലുകള്‍ സ്വീകരിച്ചപ്പോഴും അതിനെതിരെ തീവ്രവാദ ഗ്രൂപ്പില്‍പെട്ടവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതും ആഭ്യന്തര സുരക്ഷയെ ബാധിക്കുന്നതാണെന്നും ബുള്ളറ്റിനില്‍ ചൂണ്ടികാണിക്കുന്നു. സംശയാസ്പദമായ രീതിയില്‍ ആരെയെങ്കിലും ഏതെങ്കിലും സാഹചര്യത്തില്‍ കണ്ടെത്തുകയാണെങ്കില്‍, ഉടനെ ബന്ധപ്പെട്ടവരേയോ, പൊലീസിനേയോ വിളിച്ചു വിവരം അറിയിക്കണമെന്ന് പൊതുജനങ്ങളോടു അഭ്യര്‍ഥിക്കുന്നതായും ഡിഎച്ച്എസ് അറിയിച്ചിട്ടുണ്ട്.

america terror alert6
Advertisment