അമേരിക്കൻ മലയാളികളുടെ കുടിയേറ്റ ചരിത്രം ഫൊക്കാന പ്രസിദ്ധീകരിക്കുന്നു

New Update

ന്യൂയോർക്ക്: മലയാളികളുടെ അമേരിക്കൻ കുടിയേറ്റ ചരിത്രവും പ്രവാസ ജീവിതവും അമേരിക്കൻ മലയാളികളുടെ മാതൃ സംഘടനയായ ഫൊക്കാന പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുന്നു.

Advertisment

publive-image

ഇന്ത്യയിൽ ഏറ്റവുമധികം പ്രവാസികളെ സൃഷ്ടിച്ചിട്ടുള്ള കേരളത്തിന്റെ സാന്നിധ്യം അമേരിക്കൻ ഐക്യനാടുകളിലും ശക്തമാണ്. പരിചിതമായ ഒരു ജീവിത ശൈലിയിൽ നിന്നും സംസ്കാരത്തിൽ നിന്നും അമേരിക്കയിലെ വ്യത്യസ്തമായ മറ്റൊരു സാഹചര്യത്തിലേക്ക് എത്തപ്പെട്ട മലയാളികളിൽ പലരും വെല്ലുവിളികളെ നേരിട്ടും സ്വപ്രയത്നം കൊണ്ടും ജീവിതം കരുപിടിപ്പിക്കുകയും തലമുറകൾക്ക് പ്രചോദനമാകുന്ന തരത്തിൽ വിശ്വപൗരൻമാരായി ഉയരുകയും ചെയ്തിട്ടുണ്ട്.

ജീവിതത്തിന്റെ സമസ്ത മേഖലകളിലും തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള മലയാളികളെ അമേരിക്കൻ പ്രവാസ ജീവിതം സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരം വ്യക്തിത്വങ്ങളെ പരിചയപ്പെടുത്താനും അവരുടെ സംഭാവനകളെ രേഖപ്പെടുത്തുന്നതിനും മലയാളി സംഘടനകളെയും പ്രസ്ഥാനങ്ങളെയും അവതരിപ്പിക്കുന്നതിനുമാണ് ഫൊക്കാന ലക്ഷ്യം വയ്ക്കുന്നതെന്ന് പ്രസിഡന്റ് മാധവൻ ബി നായർ അറിയിച്ചു.

എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ രമേശ് ബാബുവാണ് പുസ്തകത്തിന്റെ രചന നിർവഹിക്കുന്നത്. വിവര ശേഖരണത്തിനായി ഫൊക്കാന ഒരു മൂന്നംഗ സമിതിയെ രൂപീകരിച്ചിട്ടുണ്ട്. മലയാളം - ഇംഗ്ലീഷ് ഭാഷകളിൽ പ്രസിദ്ധീകരിക്കുന്ന പുസ്തകം 2021 ൽ നടക്കുന്ന ഫൊക്കാന കൺവൻഷനിൽ പ്രസിദ്ധീകരിക്കുമെന്ന് മാധവൻ ബി നായർ അറിയിച്ചു.

american
Advertisment