അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ നിന്ന് മുസ്ലീം യുവതിയെ പുറത്താക്കി

New Update

ന്യൂജേസി : ന്യൂവാർക് വിമാന താവളത്തിൽ നിന്നും പുറപ്പെട്ട അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ നിന്ന് ജോർദാൻ-അമേരിക്കൻ മുസ്ലീം യുവതിയെ ഇറക്കിവിട്ടു .

Advertisment

publive-image

ഈ പൊതു തിരെഞ്ഞെടുപ്പിൽ കോൺഗ്രസിലേക്ക് മത്സരിച്ച അമാനി അല്‍ ഖതേബ് എന്ന 29 വയസുള്ള യുവതിയെയാണ് പുറത്താക്കിയത്. വിമാനത്തിലെ ഫസ്റ്റ് ക്ലാസ് പാസഞ്ചര്‍മാരിലൊരാള്‍ക്ക് ഇവരുടെ സാന്നിധ്യം ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. തുടർന്ന് ഇവരെ വിമാനത്തില്‍ നിന്നും പുറത്താക്കുകയായിരുന്നു.

അതേസമയം പ്രീ ചെക്കിനിടയില്‍ തന്നെ യുവതിയും ഫസ്റ്റ് ക്ലാസ് യാത്രക്കാരനും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നതായി പറയുന്നു. അയാൾക്കു പ്രത്യേക പരിഗണന നല്കുന്നെണ്ടെന്ന് ആരോപിച്ചാണ് യുവതിയും ഫസ്റ്റ് ക്ലാസ് യാത്രക്കാരനും തമ്മിൽ തർക്കം ആരംഭിച്ചത് .

ബഹളം ഉണ്ടാക്കിയതിനും ഗതാഗതം വൈകിപ്പിച്ചതിനും അൽ ഖതത്ബെയെ ഡീറ്റൈൻ ചെയ്തതായി പോർട്ട് അതോറിറ്റി പോലീസ് അറിയിച്ചു.ആറു മണിക്കൂറിനു ശേഷം ഇവരെ വിട്ടയച്ചു .അമേരിക്കൻ എയർലൈൻസ് സംഭവത്തെക്കുറിച്ച് അന്വേക്ഷണം ആരംഭിച്ചിട്ടുണ്ട്

american airlines
Advertisment