157-ാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘ജോയനനുസ്മരണം’ ശനിയാഴ്ച !

New Update

publive-image

ഡാലസ്: 2021 മാര്‍ച്ച്‌ ആറാം തീയതി ശനിയാഴ്ച രാവിലെ സംഘടിപ്പിക്കുന്ന നൂറ്റിയമ്പത്തിയേഴാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘ജോയനനുസ്മരണം’ എന്ന പേരിലാണ് നടത്തുന്നത്. ഈയിടെ അന്തരിച്ച പ്രശസ്ത ബാല സാഹിത്യകാരനും അമേരിക്കന്‍ മലയാളിയുമായ ജോയന്‍ കുമരകത്തോടുള്ള ആദര സൂചകമായിട്ടാണ്‌ ഈ അനുസ്മരണം സംഘടിപ്പിച്ചിട്ടുള്ളത്.

Advertisment

അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തുക്കളായ തമ്പി ആന്റണി, പ്രേമ തമ്പി ആന്റണി, അഡ്വ. രാജന്‍ മര്‍ക്കോസ്, അഡ്വ. ശോഭന രാജന്‍ തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് സംസാരിക്കുന്നതാണ്. ജോയന്‍ കുമരകത്തെപ്പറ്റി കൂടുതല്‍ അറിയുവാനും മനസ്സിലാക്കുവാനുമുള്ള ഈ അവസരം അമേരിക്കന്‍ മലയാളികള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.

അമേരിക്കന്‍ മലയാളികളുമായി ബന്ധപ്പെട്ട മറ്റു സാമൂഹിക സാഹിത്യ സാംസ്കാരിക ഭാഷാ വിഷയങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യുവാനും താത്പര്യമുള്ള സഹൃദയരായ എല്ലാ നല്ല ആളുകളെയും ഭാഷാസ്നേഹികളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

2021 ഫെബ്രുവരി ആറാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിയമ്പത്തിയാറാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘പത്ര പ്രവര്‍ത്തനം’ എന്ന പേരിലാണ് നടത്തിയത്. പ്രമുഖ പത്രപ്രവര്‍ത്തകനായ ജോര്‍ജ്ജ് ജോസഫ്‌ (ഇ-മലയാളി) ആണ് വിഷയം അവതരിപ്പിച്ചത്. അദ്ദേഹം മലയാളം പത്രത്തിന്‍റെ സീനിയർ എഡിറ്റർ, ഇംഗ്ലീഷ് പത്രമായ ‘ഇന്ത്യാ എബ്രോഡി’ന്റെ ഡെപ്യുട്ടി മാനേജിംഗ് എഡിറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചു. ‘ഇന്ത്യ ലൈഫ് ആന്‍ഡ് ടൈംസ്’ എന്ന ഇംഗ്ലീഷ് മാസികയുടെയും എഡിറ്ററും പബ്ലിഷറുമായിരുന്നു. പത്ര പ്രവര്‍ത്തനം നേരിടുന്ന വെല്ലുവിളികള്‍ അദ്ദേഹം സരസമായി അവതരിപ്പിച്ചു. ആധുനിക പത്രപ്രവര്‍ത്തനം സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതും പ്രസക്തവുമാണെന്ന് ചര്‍ച്ചകളില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെടുകയുണ്ടായി.

ഡോ. കുര്യാക്കോസ് റിച്ച്മണ്ട്, ഡോ. തെരേസ ആന്റണി, ജോണ്‍ ബി. കൂന്തറ, ജോണ്‍ ആറ്റുമാലില്‍, പി. ടി. പൗലോസ്‌, സജി കരിമ്പന്നൂര്‍, ചാക്കോ ഇട്ടിച്ചെറിയ, രാജന്‍ മാര്‍ക്കോസ്, ജോര്‍ജ്ജ് വര്‍ഗീസ്, മാത്യു നെല്ലിക്കുന്ന്, ഗീതാ ജോര്‍ജ്ജ്, ജോസഫ്‌ പൊന്നോലി, യു. എ. നസീര്‍, തോമസ്‌ എബ്രഹാം, രാജു തോമസ്‌, ജോണ്‍ കൊടിയന്‍, ജോണ്‍ എലക്കാട്ട്, വര്‍ഗീസ്‌ എബ്രഹാം ഡെന്‍വര്‍, ജേക്കബ്‌ കോര, എ. സി. ജോര്‍ജ്ജ്, തോമസ്‌ എബ്രഹാം, ജോസഫ്‌ മാത്യു, വര്‍ഗീസ്‌ ജോയി, ജിബി ജോണ്‍, പി. പി. ചെറിയാന്‍, ജെയിംസ്‌ കുരീക്കാട്ടില്‍, സി. ആന്‍ഡ്റൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ സാഹിത്യ സല്ലാപത്തില്‍ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.

എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ പത്തു മുതല്‍ പന്ത്രണ്ട് വരെ (ഈസ്റേ്റണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്.

1-857-232-0476 കോഡ് 365923

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com, sahithyasallapam@gmail.com എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 813-389-3395 / 469-620-3269

Join us on Facebook https://www.facebook.com/groups/142270399269590/

-ജയിന്‍ മുണ്ടയ്ക്കല്‍

us news
Advertisment