കുവൈറ്റില്‍ ചികിത്സയ്ക്കായി പ്ലാസ്റ്റിക് സര്‍ജന്റെ അരികിലെത്തിയ അമേരിക്കന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമമെന്ന് പരാതി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, September 18, 2019

കുവൈറ്റ് : കുവൈറ്റില്‍ ചികിത്സയ്ക്കായി പ്ലാസ്റ്റിക് സര്‍ജന്റെ അരികിലെത്തിയ അമേരിക്കന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമമെന്ന് പരാതി . പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കാപിറ്റല്‍ ഗവര്‍ണറേറ്റിലാണ് സംഭവം .

ചികിത്സയ്ക്കായി താന്‍ പ്ലാസ്റ്റിക് സര്‍ജനെ സമീപിച്ചെന്നും എന്നാല്‍ തന്നോടുള്ള സര്‍ജന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ക്ലിനിക്കില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതായും യുവതി പറഞ്ഞു.

എന്നാല്‍ ഉടനടി സര്‍ജന്‍ തന്നെ കടന്നു പിടിച്ച് ചുണ്ടില്‍ ചുംബിക്കുകയായിരുന്നു. ഡോക്ടറെ ചോദ്യം ചെയ്തു വരികയാണ് .

×