നിങ്ങള്‍ എന്തു 'ധരിച്ചാലും' ഞാന്‍ ഇഷ്ടമുളളത് ധരിക്കും

New Update

സിനിമകളിലൂടെയും മിനി വെബ്‌സീരീസുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അമേയ മാത്യൂ. സോഷ്യല്‍ മീഡിയയിലും തന്റെ ചിത്രങ്ങള്‍ പങ്കുവച്ച് താരം സജീവാണ്.

Advertisment

publive-image

എന്നാല്‍ അമേയയുടെ ചിത്രത്തിന് താഴെ വിമര്‍ശനുമായി എത്തിയാള്‍ക്ക് ചുട്ട മറുപടിയുമായാണ് താരം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. 'ക്യൂട്ട് ആയല്ലോ അമേയാ.. പക്ഷേ കുറച്ചു 'ചൂട്' ആയി വരുന്ന പോലുള്ള വേഷം എന്നായിരുന്നു വിമര്‍ശനം.

ഇതിനെതിരെ താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. 'ഞാന്‍ ഇങ്ങനെയാണ്, ചേട്ടനെയോ ബാക്കി ഉള്ളവരെയോ എന്തെങ്കിലും തെളിയിക്കേണ്ട കാര്യം എനിക്കില്ല മോനൂസേ. എന്റെ ഇഷ്ടമല്ലേ എന്തു വസ്ത്രം ധരിക്കണം എന്നുള്ളത്. ഞാന്‍ പണ്ടേ ഇതുപോലുള്ള വസ്ത്രങ്ങള്‍ ധരിക്കാറുണ്ട്. അപ്പോഴൊന്നും ഇല്ലാത്ത കുരുപൊട്ടലാ ഇപ്പോള്‍ ചിലര്‍ക്ക്. ഞാന്‍ ഇതിനെ വകവയ്ക്കുന്നില്ല.' അമേയ പറഞ്ഞു.

'മറ്റുള്ളവര്‍ നിങ്ങളെകുറിച്ച് പറയുന്നത് അവരുടെ കാഴ്ചപാടുകളാണ്, അതുകേട്ടാല്‍ നിങ്ങള്‍ക്ക് അവരായി മാറാം... ഇല്ലെങ്കില്‍ നിങ്ങളായിതന്നെ ജീവിക്കാം' എന്ന കുറിപ്പോടെ താരം പങ്കുവച്ച ചിത്രത്തിന് താഴെയാണ് വിമര്‍ശന കമന്റ് പ്രത്യക്ഷപ്പെട്ടത്

MALAYALAM actress model ameya
Advertisment