കുവൈറ്റ് വിമോചനം: അറബ് രാജ്യങ്ങള്‍ക്കും, സൗഹൃദ രാജ്യങ്ങള്‍ക്കും നന്ദി അറിയിച്ച് കുവൈറ്റ് അമീര്‍

New Update

publive-image

കുവൈറ്റ് സിറ്റി: ഇറാഖ് അധിനിവേശത്തില്‍ നിന്ന് കുവൈറ്റിന്റെ വിമോചനത്തിനായി ഒപ്പം നിന്ന അറബ് സഹോദര രാജ്യങ്ങള്‍ക്കും സൗഹൃദ രാജ്യങ്ങള്‍ക്കും നന്ദി അറിയിച്ച് കുവൈറ്റ് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബ.

Advertisment

കുവൈറ്റിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി ഉറച്ചുനിന്നതിനും അക്രമണങ്ങളെ അപലപിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തെ പ്രേരിപ്പിക്കുന്നതിന് കാരണമായ നിലപാടുകള്‍ സ്വീകരിച്ചതിനും നന്ദി പറയുന്നതായി അമീര്‍ പറഞ്ഞു.

publive-image

ചരിത്രപരമായ ഈ നിലപാടുകള്‍ നന്ദിയും അഭിമാനവും അര്‍ഹിക്കുന്നതായും കുവൈറ്റ് ജനതയുടെ ഓര്‍മ്മയില്‍ ഇത് അനശ്വരമായി തുടരുമെന്നും അമീര്‍ വ്യക്തമാക്കി.

യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, അറബ് രാജ്യങ്ങളുടെ ലീഗ്‌ സെക്രട്ടറി ജനറല്‍ അഹ്മദ് അബൂള്‍ ഗെയ്ത്, ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപ്പറേഷന്‍ സെക്രട്ടറി ജനറല്‍ ഡോ. യൂസഫ് ബിന്‍ അഹ്മദ് അല്‍ ഒത്തൈമിന്‍ തുടങ്ങിയവര്‍ക്കും അമീര്‍ കത്തയച്ചു.

Advertisment