അൽ ഖോബാർ - ഭരണഘടനക്കെതിരായ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണം എൻ.ആർഐസി നടപ്പാക്കരുത് എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ജെ എൻ യുവിലെ വിദ്യാർത്ഥികൾ നടത്തുന്ന സമരങ്ങൾക്ക് നേരെ പോലീസും എബിവിപി ഗൂണ്ടകളും നടത്തിയ അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അമിത് ഷാ ആഭ്യന്തര മന്ത്രിസ്ഥാനം രാജി വെയ്ക്കണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം അൽ ഖോബാർ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
/sathyam/media/post_attachments/1DwaKQTWouyHWDHBtxD0.jpeg)
ഭരണഘടനാ വിരുദ്ധവും മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയും ചെയ്യുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ നടന്നുകൊണ്ടി രിക്കുകയാണ്. ഉത്തർപ്രദേശ് സംസ്ഥാനത്ത് യോഗി ആദിത്യനാഥിന്റെ പോലീസും RSS ഗൂണ്ടകളും മുസ്ലീം പ്രദേശങ്ങളിൽ നടത്തുന്ന നരനായാട്ട് മാധ്യമങ്ങളിൽ നിന്നും ലോക രാജ്യങ്ങളുടെ ശ്രദ്ധയിൽ വരുന്നതിനെ തടയുന്നതിനുമാണ് പോപുലർ ഫ്രണ്ട് പോലെ യുള്ള സംഘടനകളെ നിരോധിക്കുമെന്ന ഭീഷണി ഇറക്കുന്നതെന്നും യോഗം അഭിപ്രായ പ്പെട്ടു.
അഭിപ്രായ- പ്രവർത്തന സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിട്ട് പൗരത്വ ഭേദഗതിക്കെതിരേ യുള്ള സമരങ്ങളെ വരുതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ചന്ദ്രശേഖർ ആസാദിനെ ജയിലിൽ ചികിത്സ പോലും തടഞ്ഞ്കൊണ്ട് പാർപ്പിച്ചിരിക്കുന്നതും, കഴിഞ്ഞ ദിവസം യുപി യിൽ പരിപാടിയിൽ പങ്കെടുക്കാനെത്തിയ കണ്ണൻ ഗോപിനാഥനെ അറസ്റ്റ് ചെയ്തതെന്നും കമ്മിറ്റി കുറ്റപ്പെടുത്തി.
ബ്ലോക്ക് പ്രസിഡന്റ് മൻസൂർ പൊന്നാനി അദ്ധ്യക്ഷത വഹിച്ച യോഗം സോഷ്യൽ ഫോറം ദമ്മാം കേരള സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി മുബാറക് പൊയിൽത്തൊടി ഉദ്ഘാടനം ചെയ്തു. ഷെരീഫ് കോട്ടയം, ഹബീബ് കൊടുവള്ളി, അഷറഫ് പാലക്കാട്, അസ്കർ തിരുനാവായ, അബ്ദുൽ റഹീം വടകര, അനസ് പന്തളം, അമീൻ ബീമാപള്ളി തുടങ്ങിയവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us