New Update
/sathyam/media/post_attachments/CYqsQUnV49TUriAlad90.jpg)
മുംബയ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കൊപ്പം സുരക്ഷാ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കയറിയ ആള്‍ പിടിയില്‍. സംഭവത്തില്‍ ഹേമന്ത് പവാര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അതീവസുരക്ഷയുള്ളിടങ്ങളിലടക്കം ഇയാള്‍ പ്രവേശിച്ചതായാണ് വിവരം.
Advertisment
ആന്ധ്രാപ്രദേശിലെ ഒരു എം.പിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ആണ് പിടിയിലായ ഹേമന്ത് എന്നാണ് വിവരം. ആഭ്യന്തരമന്ത്രാലയത്തിന്റെ ഐ.ഡി. കാര്‍ഡ് ധരിച്ചു കൊണ്ടായിരുന്നു ഇയാള്‍ പരിപാടികളില്‍ പങ്കെടുത്തിരുന്നത്. അതുകൊണ്ട് തന്നെ ആര്‍ക്കും സംശയം തോന്നിയിരുന്നില്ല. ഇയാള്‍ സുരക്ഷാ ക്രമീകരണങ്ങളുടെ മേല്‍നോട്ടക്കാരനെ പോലെയായിരുന്നു പെരുമാറിയിരുന്നതെന്ന് പൊലീസ് പറയുന്നു.
അമിത് ഷായുടെ സന്ദര്‍ശനം ബുധനാഴ്ച അവസാനിച്ചിരുന്നു. എന്നാല്‍ സുരക്ഷാ വീഴ്ച ഇന്നാണ് അറിയുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us